'വോ..ജസ്റ്റ് വോ..'!; ദിലീപിനെ വെറുതെ വിട്ട കേസ്; കോടതി വിധിയെ രൂക്ഷമായി പരിഹസിച്ച് ഗായിക ചിൻമയി; സോഷ്യൽ മീഡിയയിൽ ചർച്ചയായി പോസ്റ്റ്
By : സ്വന്തം ലേഖകൻ
Update: 2025-12-08 07:16 GMT
മലയാള സിനിമയിൽ വലിയ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, വിധിയെ പരിഹസിച്ച് പ്രശസ്ത ഗായിക ചിൻമയി ശ്രീപാദ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിൻമയിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, അതേ സമയം കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചിൻമയി ശ്രീപാദയുടെ പ്രതികരണം.
കേസ് സംബന്ധിച്ച കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ചിൻമയി ശ്രീപാദ തൻ്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ "Wo Just Wo" എന്ന് കുറിച്ചു. കോടതി വിധിയിലെ വൈരുദ്ധ്യത്തെയും വിചിത്രമായ കണ്ടെത്തലിനെയും പരിഹസിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഈ ഒറ്റ വാചകത്തിലുള്ള പ്രതികരണം.