'തിണ്ണയിൽ കിടന്നവന് മെച്ചപ്പെട്ട ജീവിതം..' എന്ന് കമന്റ്; ആ വഴികളിലൂടെ സഞ്ചരിച്ചാണ് ജീവിതത്തിൻ്റെ മൂല്യവും സത്യവും പഠിച്ചതെന്ന് സൂരി; കയ്യടിച്ച് സോഷ്യൽ മീഡിയ

Update: 2025-10-24 07:49 GMT

ചെന്നൈ: കുടുംബത്തോടൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ലഭിച്ച ഒരു മോശം കമന്റിന് തമിഴ് നടൻ സൂരി നൽകിയ മറുപടി സാമൂഹ്യമാധ്യമങ്ങളിൽ വലിയ കൈയ്യടി നേടുന്നു. കഷ്ടപ്പാടുകളിൽ നിന്ന് ഉയർന്നു വന്ന സൂരിയുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള മറുപടി പലർക്കും പ്രചോദനമായിരിക്കുകയാണ്.

സൂരിയുടെ ജന്മനാടായ രാജാക്കൂറിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് 'തിണ്ണയിൽ കിടന്നവന് പൊടുന്നനെ മെച്ചപ്പെട്ട ജീവിതം വന്നു' എന്ന ഒരു കമന്റ് വന്നത്. ഇതിന് സൂരി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'തിണ്ണയിലല്ല സുഹൃത്തേ, പല ദിവസങ്ങളിലും രാത്രികളിലും റോഡിലിരുന്നും ഉറങ്ങിയുമാണ് ഞാൻ ജീവിച്ചത്. ആ വഴികളിലൂടെ സഞ്ചരിച്ചാണ് ജീവിതത്തിൻ്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. നിങ്ങളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയവും നിങ്ങളെ തേടിയെത്തും.'

സിനിമാതാരമാകുന്നതിന് മുൻപ് പല ജോലികൾ ചെയ്ത് ജീവിച്ചയാളാണ് സൂരി. ചെറിയ വേഷങ്ങളിൽ നിന്ന് ഹാസ്യനടനായും പിന്നീട് നായകനിരയിലേക്കും ഉയർന്ന നടനാണ് അദ്ദേഹം. വെട്രിമാരൻ്റെ 'വിടുതലൈ' പോലുള്ള സിനിമകളിലെ അഭിനയം ഏറെ പ്രശംസ നേടി. അവസാനമായി പുറത്തിറങ്ങിയ ചിത്രം 'മാമൻ' ആണ്. നിലവിൽ 'മണ്ടാടി' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

Tags:    

Similar News