കേസ് കൊടുത്താലും കാര്യമില്ല...ചേട്ടാ; എത്രയെന്ന് പറഞ്ഞ് ഇതൊക്കെ സഹിക്കും; ശരീത്തെ വർണിച്ചുള്ള കമന്റുകൾ കാണുമ്പോൾ ദേഷ്യം വരും; ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് സൗഭാഗ്യ
സമൂഹ മാധ്യമങ്ങളിൽ വളരെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷ്. നവമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും ഏറെ ജനപ്രിയനാണ്. ഇപ്പോഴിതാ, സൗഭാഗ്യയുടെ വീഡിയോകൾക്കു താഴെ വരുന്ന മോശം ബോഡിഷെയ്മിങ്ങ് കമന്റുകളെക്കുറിച്ചാണ് ഇവർ സംസാരിച്ചിരിക്കുന്നത്. ഇത്തരം കമന്റുകളെ താൻ അവഗണിക്കുകയാണെന്ന് സൗഭാഗ്യ തുറന്നടിക്കുന്നു.
സൗഭാഗ്യ യുടെ വാക്കുകൾ...
'ശരീത്തെ മോശമായി വർണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോൾ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യൽ മീഡിയയാണ്. നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്. കേസ് കൊടുത്താലും കാര്യമില്ല. പല വീഡിയോകളുടെയും ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വൾഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ മീഡിയയെ കാണുമ്പോൾ അറിയാതെ കോൺഷ്യസാകും. എങ്കിലും ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ഇന്നത്തെ കാലത്ത് ചിലരെങ്കിലും മനസിലാക്കുന്നതിൽ സന്തോഷമുണ്ട്' സൗഭാഗ്യ കൂട്ടിച്ചേർത്തു.
അതിനിടെ, തന്റെ ഭാര്യയെപ്പറ്റി ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നവനോട് അതേ ഭാഷയിൽ തിരിച്ച് പ്രതികരിക്കാനുള്ള മനസ് തനിക്കില്ലെന്നും അത്തരക്കാരെ നേരിട്ട് കണ്ടാൽ മുഖം നോക്കി ഒരെണ്ണം കൊടുക്കുമെന്നായിരുന്നു അർജുന്റെ പ്രതികരണം.