'എന്റെ കുഞ്ഞ് ഒരുപാട് ജോലികൾ ചെയ്യുന്നു..'; വീടും പരിസരവും വൃത്തിയാക്കി; പശുക്കൾക്ക് തീറ്റ നൽകി; ഭർത്താവിനോപ്പം ജോലികൾ ചെയ്ത് സൗഭാഗ്യ; സിംപിൾ എന്ന് കമന്റുകൾ; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ ഏറ്റവും സിംപിൾ ആയിട്ടുള്ള ഒരു സെലിബ്രിറ്റിയാണ് സൗഭാഗ്യ. വലിയ ജനശ്രദ്ധ നേടിയ ഇൻഫ്ലുവൻസറും കോണ്ടെന്റ് ക്രിയേറ്ററും കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് മലയാളികളിൽ പലർക്കും സൗഭാഗ്യയെ പരിചയം. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയും അത്തരത്തിൽ ഉള്ളതാണ്. ''ചിരിച്ചുകൊണ്ട് ജോലി ചെയ്യണമെന്നുണ്ട് പക്ഷേ മറന്നുപോകും. വീഡിയോയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യണം'', എന്നാണ് വീഡിയോയ്ക്കൊപ്പം താരം ക്യാപ്ഷനായി കുറിച്ചത്. അടുക്കളപ്പണികളും വീടും പരിസരവും വൃത്തിയാക്കുന്നതും മുതൽ പശുക്കൾക്കും മറ്റു മൃഗങ്ങൾക്കും തീറ്റ നൽകുന്നതും അവയുടെ കൂടുകൾ വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവ് അർജുനും ജോലികൾ ചെയ്യാൻ ഒപ്പമുണ്ട്.