സത്യമായിട്ടും...ഇതൊക്കെ ഭയങ്കര മോശമാണ്; എന്റെ വിശപ്പകറ്റാൻ അമ്മ സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ട്; ഫോൺ പോലും മാറ്റാൻ പെെസയില്ല; അഭിമുഖത്തിൽ കരഞ്ഞുകൊണ്ട് ശ്രീലക്ഷ്മി അറയ്ക്കൽ

Update: 2026-02-07 06:21 GMT

സൈബർ ആക്രമണങ്ങളിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി സാമൂഹിക പ്രവർത്തക ശ്രീലക്ഷ്മി അറയ്ക്കൽ. കഠിനാധ്വാനം ചെയ്താണ് താൻ ജീവിക്കുന്നതെന്നും, 'വേശ്യ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് അതീവ ദുഃഖകരമാണെന്നും അവർ വ്യക്തമാക്കി. യൂട്യൂബ് ചാനലായ 'മൈൻഡ്സ്കേപ്പിന്' നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി തന്റെ നിലപാട് അറിയിച്ചത്.

തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകിയത്. "രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ട്യൂഷനെടുക്കാനും, പിന്നീട് ബിഎഡ് കോളേജിൽ പോകാനും, തുടർന്ന് മറ്റൊരു ട്യൂഷനും ശേഷം രാത്രി എട്ട് മണിക്ക് വീട്ടിലെത്തി ബിഎഡിന്റെ പഠനകാര്യങ്ങൾ പൂർത്തിയാക്കാനും ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്," അവർ പറഞ്ഞു. ഒമ്പതാം ക്ലാസ് മുതൽ ട്യൂഷനെടുത്ത് ജീവിക്കുന്നയാളാണ് താനെന്നും, മുപ്പത് വയസ്സായിട്ടും സ്വന്തമായി വീടോ കാറോ വാങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും, നിലവിൽ ഫോൺ പോലും മാറ്റാൻ പണമില്ലാത്ത അവസ്ഥയാണെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി.

"വേശ്യാവൃത്തിയിൽ ഏർപ്പെട്ട് ജീവിക്കാമെങ്കിലും, എനിക്ക് അതിന് കഴിയില്ല. ആ ജോലി മോശമായതുകൊണ്ടല്ല, മറിച്ച് വ്യക്തിപരമായി എനിക്കത് ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ്," ശ്രീലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കുന്നു.

അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ചും അവർ വികാരാധീനയായി. അംഗൻവാടി ടീച്ചറായി ജോലി ചെയ്തിരുന്ന അമ്മയ്ക്ക് അക്കാലത്ത് മാസം 600 രൂപ മാത്രമാണ് വരുമാനം ലഭിച്ചിരുന്നത്. തനിക്ക് ഭക്ഷണം നൽകാനായി അമ്മ സക്കാത്ത് വാങ്ങാൻ വരെ പോയിട്ടുണ്ടെന്നും, അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ ശക്തമായ ഒരു മുന്നറിയിപ്പ് കൂടിയാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഈ പ്രതികരണം.

Tags:    

Similar News