'ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചിരുന്നു; എമ്പുരാനില്‍ ആ തെറ്റ് പൃഥ്വി തിരുത്തി'; സുരാജ് വെഞ്ഞാറമൂട്

Update: 2025-02-21 06:42 GMT

'ലൂസിഫര്‍' സിനിമയിലെ ഒരു തെറ്റ് താന്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് തന്നെ 'എമ്പുരാന്‍' സിനിമയില്‍ എടുത്തതെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. സുരാജ് ലൂസിഫറിന്റെ ഭാഗമായിരുന്നില്ല. ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. സജനചന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനില്‍ സുരാജ് എത്തുന്നത്.

'ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ഡ്രൈവിങ് ലൈസെന്‍സ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൂടുതല്‍ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ലൂസിഫറില്‍ ഞാന്‍ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തില്‍ നികത്തണം' എന്ന് പറഞ്ഞു.''

''അതുകേട്ട് പൃഥ്വി പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറെ കാലത്തിന് ശേഷം എന്നെ വിളിച്ചിട്ട് 'അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാന്‍ നികത്താന്‍ പോകുകയാണ്' എന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന സജനചന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനില്‍ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ'' എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Full View

കേരളത്തെ വലിയ പ്രശ്നത്തില്‍ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

Tags:    

Similar News