അവളില്ലാത്ത ജീവിതം എനിക്ക്..ഓർക്കാൻ കൂടി പറ്റില്ല; വീട്ടിൽ 'വാ'യിൽ തോന്നിയതെല്ലാം ഞാൻ പറയാറുണ്ട്..; പക്ഷെ ഒരു പിടി ചോറ് ഇറങ്ങണമെങ്കിൽ അവൾ തന്നെ വിളമ്പണം..!! രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്; ചർച്ചയായി വാക്കുകൾ

Update: 2026-01-10 17:23 GMT

ലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിക്ക് സിനിമയും രാഷ്ട്രീയവും കഴിഞ്ഞാൽ ജീവിതത്തിൽ ഏറ്റവും പ്രധാനം തന്റെ കുടുംബമാണ്. ഭാര്യ രാധികയും നാല് മക്കളും അടങ്ങുന്ന തന്റെ ലോകത്തെക്കുറിച്ച് താരം പലപ്പോഴും വികാരാധീനനായി സംസാരിക്കാറുണ്ട്. ഇപ്പോൾ രാധികയെക്കുറിച്ച് താരം പങ്കുവെച്ച ഹൃദയസ്പർശിയായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

തന്റെ ദേഷ്യത്തെക്കുറിച്ചും വീടിനുള്ളിലെ ശീലങ്ങളെക്കുറിച്ചും സുരേഷ് ഗോപി തുറന്നു പറഞ്ഞു. "എനിക്ക് പുറത്തുള്ള അതേ ദേഷ്യം വീട്ടിലുമുണ്ട്. ചിലപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും. പക്ഷെ, അടുത്ത നിമിഷം അവൾ വന്ന് എനിക്ക് ചോറ് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് ഭക്ഷണം ഇറങ്ങില്ല," സുരേഷ് ഗോപി പറയുന്നു. വീട്ടിൽ ജോലിക്കാരുണ്ടെങ്കിലും രാധിക ആ കറികളൊക്കെ ഒന്ന് ഇളക്കി തനിക്ക് വിളമ്പി നൽകിയാലേ തൃപ്തിയാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും താരം പങ്കുവെച്ചു. "ആരാണ് ആദ്യം പോകേണ്ടത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അവളില്ലാത്ത ഒരു വീടിനെക്കുറിച്ച് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അവിടെ ഞാൻ എങ്ങനെ ജീവിക്കും? ദാമ്പത്യം എന്നത് ഒരാൾക്ക് മുകളിൽ മറ്റൊരാൾ എന്നതല്ല, അത് ദിവ്യമായ ഒരു ബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ," സുരേഷ് ഗോപി പറഞ്ഞു.

ആരാധകർ പറയുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. രാധിക ഭാഗ്യം ചെയ്ത സ്ത്രീയാണെന്നും, ഭാര്യയുടെ വില മനസ്സിലാക്കുന്ന ഇങ്ങനെയുള്ള ഭർത്താക്കന്മാരെ ലഭിക്കുന്നത് പുണ്യമാണെന്നും ആരാധകർ കുറിക്കുന്നു. രാധിക ഇന്നും ഇത്ര സുന്ദരിയായി ഇരിക്കുന്നതിന്റെ രഹസ്യം ഈ സ്നേഹമാണെന്നും സോഷ്യൽ മീഡിയ പറയുന്നു.

Tags:    

Similar News