''ക്ലീഷെ ആണെന്നറിയാം എന്ത് ചെയ്യാനാ പ്രണയം ആയിപ്പോയില്ലേ''; 'ഓശാന'യുടെ ടീസർ പുറത്ത്; നവാഗതർക്കൊപ്പം ധ്യാൻ ശ്രീനിവാസും പ്രധാന വേഷത്തിൽ

Update: 2024-10-19 14:15 GMT

കൊച്ചി: നവാഗതനായ എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പുതുമുഖമായ ബാലാജി ജയരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.

പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രധാനം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വർഷ വിശ്വനാഥ് നായികയാവുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൂടാതെ, അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കര, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവർ അടങ്ങുന്ന വലിയൊരു താരനിരതന്നെയുണ്ട്. മെജോ ജോസഫാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ, എഡിറ്റിംഗ് കൈകാര്യം ചെയ്തത് സന്ധീപ് നന്ദകുമാറാണ്.

Tags:    

Similar News