ശോഭനക്ക് പകരം നായികയാക്കാന്‍ നിര്‍ദേശിച്ചത് ജ്യോതികയെ; കഥ പറഞ്ഞപ്പോള്‍ ജ്യോതികയും സൂര്യയും വളരെ ആവേശത്തിലായിരുന്നു, പക്ഷേ നടന്നില്ല

ശോഭനക്ക് പകരം നായികയാക്കാന്‍ നിര്‍ദേശിച്ചത് ജ്യോതികയെ

Update: 2025-04-24 17:39 GMT

കൊച്ചി: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'തുടരും' മലയാള സിനിമാ ആരാധകര്‍ക്കിടയില്‍ നൊസ്റ്റാള്‍ജിയയും ആവേശവും ഉണര്‍ത്തി. എന്നാല്‍ ശോഭന ചിത്രത്തില്‍ എത്തുന്നതിന് മുമ്പ് ലളിതയുടെ വേഷത്തിനായി നടി ജ്യോതികയെയാണ് ആദ്യം സമീപിച്ചതെന്ന സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ശോഭന ആയിരുന്നു മനസില്‍. പക്ഷേ എങ്ങനെ ബന്ധപ്പെടണമെന്ന് ഉറപ്പില്ലായിരുന്നു. മുമ്പ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ലാത്ത ഒരാളെ ആയിരുന്നു ഞങ്ങള്‍ അന്വേഷിച്ചത്. അപ്പോഴാണ് ജ്യോതികയെക്കുറിച്ച് ചിന്തിച്ചത്. ഞാന്‍ കഥ പറഞ്ഞപ്പോള്‍ ജ്യോതികയും സൂര്യയും വളരെ ആവേശത്തിലായിരുന്നു. ലോക പര്യടനത്തിന് തയ്യാറെടുത്ത സമയമായതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു' തരുണ്‍ മൂര്‍ത്തി പറഞ്ഞു. മോഹന്‍ലാലും ശോഭനയും മലയാളി പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കോമ്പിനേഷനായിരിക്കില്ലേ? ആ ചോദ്യം എന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് എത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 24 നാണ് റിലീസ്.

Tags:    

Similar News