ഓർക്കസ്ട്രയ്‌ക്കൊപ്പം എല്ലാം മറന്ന് സ്തുതി ​ഗാനം പാടി ടിനി ടോം; കേട്ടിട്ട് ഞങ്ങൾക്ക് ശ്വാസം മുട്ടി; എടാ സുഷിനെ ഇത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ; ബൊ​ഗെയ്ൻവില്ല ​ഗാനത്തിന് ട്രോൾ മഴ

Update: 2026-02-13 11:15 GMT

കൊച്ചി: ഒരു പരിപാടിയിൽ ടിനി ടോം പാടിയ ​​ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമൽ നീരദ് ചിത്രം 'ബൊഗെയ്ൻവില്ല'യിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'സ്തുതി' എന്ന ഗാനം ട്രോളുകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഓർക്കസ്ട്രയോടൊപ്പം അതീവ ആത്മവിശ്വാസത്തോടെ പാടുകയും ചുവടുവെക്കുകയും ചെയ്തെങ്കിലും, ടിനിയുടെ പ്രകടനം ആരാധകർക്ക് അത്ര രസിച്ചില്ല എന്നതാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

ഓർക്കസ്ട്രയ്ക്കൊപ്പം എല്ലാം മറന്ന് സ്തുതി ​ഗാനം പാടുന്ന ടിനി ടോമിനെ വീഡിയോയിൽ കാണാം. ഒപ്പം നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ പിന്തുണയ്ക്ക് പകരം ട്രോളുകളാണ് ടിനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാടുന്നത് എന്താണെന്ന് മനസിലാകാത്തതാണ് ട്രോളുകൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. "ഇത് കേട്ടിട്ട് ഞങ്ങൾക്ക് ശ്വാസം മുട്ടി, സബ് ടൈറ്റിൽ ഉണ്ടോ അണ്ണാ, ബാധ ഒഴിപ്പിക്കൽ ആണോ, മരണം വരെ ഓർത്തില്ലെങ്കിലും ഒരാഴ്ചത്തേക്കുള്ളത് ഉണ്ട്, സ്വയം കോമാളി ആവാനും വേണം ഒരു ധൈര്യം, എടാ സുഷിനെ ഇത് വല്ലതും നീ കേള്‍ക്കുന്നുണ്ടോ", എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.

2024-ൽ പുറത്തിറങ്ങിയ 'ബൊഗെയ്ൻവില്ല'യിലെ ഈ ഗാനം സുഷിൻ ശ്യാമാണ് സംഗീതം നൽകിയത്. പക്കാ ഇന്റർനാഷണൽ ക്വാളിറ്റിയിൽ പുറത്തിറങ്ങിയ പാട്ടിന്റെ വരികൾ വിനായക് ശശികുമാറിന്റേതായിരുന്നു. മുൻപും ടിനി ടോം പാടിയ പാട്ടുകൾ ട്രോളുകൾക്ക് ഇരയായിട്ടുണ്ടെങ്കിലും, പുതിയ വീഡിയോ ഒരു ആഴ്ചത്തേക്കുള്ള ട്രോൾ വിഭവങ്ങൾ നൽകിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Tags:    

Similar News