ആറാം തമ്പുരാനില്‍ മധുമൊഴി രാധേ... എന്ന ഗാനത്തില്‍ ഓടുന്നത് ചേച്ചിയല്ലേ? ഓടുന്നത് ഞാനല്ല; പക്ഷേ.., ആറാം തമ്പുരാനിലെ ജഗന്നാഥന്‍ തേടുന്ന കണ്ണുകള്‍ക്ക് പിന്നിലെ കഥ പറഞ്ഞ് ഉര്‍വശി

Update: 2025-04-30 12:00 GMT

ഒടുവില്‍ 'ആറാം തമ്പുരാന്‍' സിനിമയിലെ രഹസ്യം വെളിപ്പെടുത്തി നടി ഉര്‍വശി. 'ഹരിമുരളീരവം' ഗാനരംഗത്തില്‍ ജഗന്നാഥന് പിടികൊടുക്കാതെ ഓടിമറയുന്ന പെണ്‍കുട്ടി ആരാണ് എന്ന കാര്യമാണ് ഉര്‍വശി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുഖം മറച്ച രീതിയില്‍ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ കണ്ണുകള്‍ മാത്രമാണ് ഗാനരംഗത്തില്‍ കാണിക്കുന്നത്.

അതുകൊണ്ട് തന്നെ ആ നടി ആരാണെന്നത് ഇന്നും മിസ്റ്ററി ആണ്. എന്നാല്‍ കണ്ണുകള്‍ ഉര്‍വശിയുടെതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ വിക്കിപീഡിയ പേജില്‍ ഉര്‍വശിയുടെ പേരും കാണാം. ആറാം തമ്പുരാനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

''ആറാം തമ്പുരാനില്‍ മധുമൊഴി രാധേ... എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ആ ഓടുന്നത് ചേച്ചിയല്ലേ?'' എന്ന ചോദ്യത്തിനാണ് ഉര്‍വശി മറുപടി നല്‍കിയത്. ''ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകള്‍ എന്റേതാണ്. എന്റെ ഏതോ സിനിമയില്‍ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങള്‍? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല'' എന്നാണ് ഉര്‍വശി പറഞ്ഞത്.

1997ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ആറാം തമ്പുരാന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഹരിമുരളീരവം എന്ന ഗാനവും സൂപ്പര്‍ ഹിറ്റാണ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായത്. അതേസമയം, 'എല്‍. ജഗദമ്മ എഴാംക്ലാസ് ബി' ആണ് ഉര്‍വശിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Tags:    

Similar News