അമ്മയുടെ കിങ്ങിണി; ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്റെ കുട്ടിക്ക്; ജന്മദിന ആശംസകളുമായി അനശ്വരയുടെ അമ്മ

Update: 2025-09-09 14:12 GMT

കൊച്ചി: യുവനടി അനശ്വര രാജന്റെ 23-ാം പിറന്നാൾ ദിനത്തിൽ മാതാവ് ഉഷാരാജൻ പങ്കുവെച്ച ഹൃദയസ്പർശിയായ ആശംസകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പതിനായിരക്കണക്കിന് പേർ ആശംസകളുമായി എത്തിയെങ്കിലും, മാതാവിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമായത്.

"പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെട്ടപ്പോഴാണ് നിന്നെപ്പോലെ പ്രിയമുള്ളൊന്ന് എനിക്ക് കിട്ടിയത്. 23 വർഷങ്ങൾ പിന്നിടുന്നു. എന്റെ കുട്ടിക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നു. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാൾ ആശംസകൾ. നീ എന്റെ പുനർജന്മമാണെന്ന വിശ്വാസം എന്നിൽ കൂടുതൽ ആഴത്തിൽ പതിഞ്ഞ ദിവസമാണിന്ന്," ഉഷാരാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാതാവ് ജനിച്ചതിന് ശേഷമാണ് അനശ്വര ജനിച്ചതെന്നും, ഇത് കൂടുതൽ വൈകാരികമായ അടുപ്പം സൂചിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2017-ൽ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം, ഇന്ന് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി വളർന്നിരിക്കുന്നു. 'വ്യസനസമേതം ബന്ധുമിത്രാദികളാണ്' താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News