എന്നെ..എന്തായാലും അതിന് കിട്ടില്ല; ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്; ഇതൊന്നും ഒരിക്കലും നോർമലൈസ് ചെയ്യില്ല; തുറന്നുപറഞ്ഞ് വേദലക്ഷ്മി

Update: 2026-02-06 10:58 GMT

ൽജിബിടിക്യുഐഎ+ വിഭാഗത്തിനെതിരായ പരാമർശങ്ങളെച്ചൊല്ലി ബിഗ് ബോസ് മലയാളം സീസൺ 7 വൈൽഡ് കാർഡ് എൻട്രിയായ മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്മി നടത്തിയ പ്രസ്താവനകൾ വിവാദമായി തുടരുന്നു. തനിക്ക് എല്ലാ വിഭാഗങ്ങളെയും അംഗീകരിക്കാൻ കഴിയില്ലെന്നും, അത് തന്റെ വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി വേദലക്ഷ്മി രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌വുമണുമായ രഞ്ജു രഞ്ജിമാർ നടത്തിയ വിമർശനങ്ങൾക്കാണ് വേദലക്ഷ്മി മറുപടി നൽകിയത്.

തന്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് വേദലക്ഷ്മി നിലപാട് ആവർത്തിച്ചത്. "എന്താണ് എൽജിബിടിക്യു? ഒന്ന് പറഞ്ഞ് തരാമോ?" എന്ന് ചോദിച്ചുകൊണ്ട്, 'എൽ', 'ജി', 'ബി', 'ടി', 'ക്യു' എന്നിവ പരസ്പരം നോർമലൈസ് ചെയ്യുന്നുണ്ടോ എന്ന സംശയവും അവർ പ്രകടിപ്പിച്ചു. ഇത് എൽജിബിടിക്യുഐഎ++ ഉൾപ്പെടെ 72 വിഭാഗങ്ങളുള്ള ഒരു വലിയ സമൂഹമാണെന്നും, ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിലൂടെ മറ്റെല്ലാ വിഭാഗങ്ങളെയും നോർമലൈസ് ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും വേദലക്ഷ്മി പറഞ്ഞു. ഈ നിലപാട് ആരുടെയും മുന്നിൽ തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ലെസ്ബിയൻ ദമ്പതികളായ ആദിലയ്ക്കും നൂറയ്ക്കുമെതിരെ ബിഗ് ബോസ് ഹൗസിനുള്ളിൽ വേദലക്ഷ്മി നടത്തിയ പരാമർശങ്ങളാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. "ഇത്തരത്തിലുള്ളവരെ വീട്ടിൽ കയറ്റില്ല" എന്നായിരുന്നു അന്ന് അവർ പറഞ്ഞത്. മകൻ ജനിച്ചതിന് ശേഷമാണ് താൻ ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും വേദലക്ഷ്മി വ്യക്തമാക്കിയിരുന്നു.

വേദലക്ഷ്മിയുടെ ഈ പരാമർശങ്ങൾക്കെതിരെ രഞ്ജു രഞ്ജിമാർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. "നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതി" എന്ന ധ്വനിയാണ് വേദലക്ഷ്മിയുടെ വാക്കുകളിൽ നിന്ന് തനിക്ക് അനുഭവപ്പെട്ടതെന്ന് രഞ്ജു പറഞ്ഞിരുന്നു. തന്റെ പേര് പരാമർശിച്ചിരുന്നെങ്കിൽ ഏതറ്റം വരെയും കേസിന് പോവുകയും ശാരീരികമായി നേരിടുകയും ചെയ്യുമായിരുന്നെന്നും രഞ്ജു ഭീഷണി മുഴക്കിയിരുന്നു. ജാൻമണി അവിടെ ഉണ്ടായിരുന്നെങ്കിൽ വേദലക്ഷ്മി തീർന്നേനെ എന്നും രഞ്ജു പരാമർശിച്ചിരുന്നു.

"നീയൊക്കെ പട്ടികളാണ്. അവിടെ ഇരുന്നാൽ മതി എന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചിട്ടാണ് അത് പറഞ്ഞിരുന്നത് എങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് ഞാൻ ചെകിട് പൊട്ടിച്ചിട്ടേ അവിടെ നിന്ന് ഇറങ്ങൂ", എന്നാണ് രഞ്ജു രഞ്ജിമാർ അഭിമുഖത്തിൽ വേദലക്ഷ്മിക്കെതിരെ പറഞ്ഞത്. ജാൻമണി അവിടെ ഉണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ എന്നും ര‍ഞ്ജു പറ‍ഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വേദലക്ഷ്മി.

Tags:    

Similar News