ചപ്പാത്തി നഹീ...ചോര്‍ ചോര്‍, ഐ ആം ചോര്‍ നോ കഞ്ഞി; രമണനായി വിദ്യാബാലന്റെ റീല്‍സ്; കൈയടിച്ച് ഏറ്റെടുത്ത് ആരാധകര്‍

ചപ്പാത്തി നഹീ...ചോര്‍ ചോര്‍, ഐ ആം ചോര്‍ നോ കഞ്ഞി

Update: 2025-07-09 12:30 GMT

മുംബൈ: മലയാളം തമാശറീല്‍സില്‍ ആരാധകരെ ഞെട്ടിച്ച് നടി വിദ്യ ബാലന്‍. പഞ്ചാബി ഹൗസില്‍ നമ്മെയെല്ലാം ചിരിപ്പിച്ച രമണന്റെ ഒരു സീന്‍ അഭിനയിച്ചു കാണിക്കുകയാണ് വിദ്യാ ബാലന്‍. പഞ്ചാബി ഹൗസിലെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ കോമഡി രംഗമാണ് താരം അതേപടി അനുകരിക്കുന്നത്.

ഹിന്ദി അറിയാത്ത ഹരിശ്രീ അശോകന്‍ 'ചപ്പാത്തി നഹീ..ചോര്‍ ചോര്‍' ചോദിക്കുന്ന രംഗമാണ് വിദ്യ അടിപൊളിയാക്കിയത്. 'യെ ചപ്പാത്തി നഹീ നഹീ, എനിക്ക് ചോര്‍ ചോര്‍, ഐ ആം ചോര്‍ നോ കഞ്ഞി...' എന്ന് പറയുന്നത് വിദ്യാ ബാലന്‍ വള?രെ രസകരമായിത്തന്നെ അനുകരിച്ചു കാണിക്കുന്നുണ്ട്.

താരത്തിന്റെ റീല്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയൊരു റീച്ചുണ്ട്. അതുകൊണ്ട് തന്നെ ഇതും പതിവ് പോലെ ഏറ്റെടുക്കുകയാണ് ആരാധകര്‍. മലയാള സിനിമയിലെ രംഗം അവതരിപ്പിച്ചതു കൊണ്ട് മലയാളികള്‍ക്കിടയിലും തരംഗമാകുകയാണ് വിദ്യാ ബാലന്റെ പുതിയ റീല്‍സ്.

ഐശ്വര്യലക്ഷ്മി, മിയ ജോര്‍ജ്, ആര്യ ബഡായി, അനുമോള്‍ എന്നിവരടക്കം പല മലയാള താരങ്ങളും കമന്റുകള്‍ കുറിക്കുന്നുണ്ട്. വിദ്യ രമണനെ അടിപൊളിയാക്കി എന്നാണ് പല ആരാധകരും കുറിക്കുന്ന കമന്റ്.


Full View

മലയാളികള്‍ക്ക് ചിരിയുടെ ഒരു പര്യായമാണ് പഞ്ചാബി ഹൗസിലെ രമണന്‍. തുടക്കം മുതല്‍ ചിരിയുടെ മാലപടക്കം പൊട്ടിക്കുന്ന രമണനെ എത്ര ആവര്‍ത്തി കണ്ടാലും മതിവരില്ല. ഹരിശ്രീ അശോകന്‍ അനശ്വരമാക്കിയ ഈ കഥാപാത്രത്തിന് ഇന്നും നൂറില്‍ നൂറു മാര്‍ക്കാണ്. 1998-ല്‍ പുറത്തിറങ്ങിയ റാഫി മെക്കാര്‍ട്ടിന്റെ 'പഞ്ചാബിഹൗസ്' ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.

ദിലീപിന്റെ മികച്ചൊരു നായകവേഷം കൂടിയായിരുന്നു ആ ചിത്രം. കൊച്ചിന്‍ ഹനീഫ, തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍.എഫ്. വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്.

Tags:    

Similar News