'വ്യക്തിപരമായി എടുക്കരുത്, അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണം'; ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ; ഫേസ്ബുക്ക് കുറിപ്പുമായി വിജയ് ബാബു

Update: 2025-07-29 09:53 GMT

കൊച്ചി: താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒഴിയുന്നില്ല. തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നിർമാതാവും നടനുമായ വിജയ് ബാബുവിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നയാണ്. അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്നും ബാബുരാജ് വിട്ടുനില്‍ക്കണമെന്നാണ് വിജയ് ബാബു പറയുന്നത്.

ബാബുരാജിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും തനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ താൻ വിട്ടുനിന്നതായും വിജയ് ബാബു പ്രതികരിച്ചു. തന്റെ അഭിപ്രായം വ്യക്തിപരമായി എടുക്കരുതെന്നും ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും വിജയ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

'എനിക്കെതിരെ ആരോപണം ഉയർന്നപ്പോൾ ഞാൻ വിട്ടുനിന്നു. ബാബുരാജിനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ ഇത്തവണ അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കണം. കേസുകളിൽ അദ്ദേഹം നിരപാധിത്തം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാൻ നിങ്ങളെപ്പോലെ കഴിവുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ തിടുക്കം എന്തിനാണ്. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാൻ കരുതുന്നു.

Tags:    

Similar News