സിനിമ തൊഴിലാളി യൂണിയന്‍ ഭവന പദ്ധതിയിലേക്ക് 1.30 കോടി രൂപ സംഭാവന നല്‍കി വിജയ് സേതുപതി
സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കും ദിവസവേതനക്കാര്‍ക്കും വീടുകള്‍ നിര്‍മിക്കാന്‍ 'ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ എന്ന സംഘടനയ്ക്ക് പണം നല്‍കി നടന്‍ വിജയ് സേതുപതി. 1.30 കോടി രൂപയാണ് നടന്‍ സംഭാവന ചെയ്തതതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം 'വിജയ് സേതുപതി ടവേഴ്സ്' എന്ന പേരിലാകും അറിയപ്പെടുകയെന്നും വാര്‍ത്തകള്‍ ഉണ്ട്. വെള്ളിയാഴ്ച, തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍, എഫ്ഇഎഫ്എസ്‌ഐ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, തമിഴ്നാട് സ്മോള്‍ സ്‌ക്രീന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ക്ക് ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള പുതുക്കിയ ഉത്തരവ് കൈമാറിയിരുന്നു.
തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.