'ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല'; ട്രെൻഡി ഹാഫ് സ്ലീവ് ബ്ലാക്ക് ഷർട്ടിൽ തിളങ്ങി മമ്മൂട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടനെന്ന് ആരാധകർ

Update: 2026-01-15 11:29 GMT

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ഹാഫ് സ്ലീവ് ട്രെൻഡി ബ്ലാക്ക് ഷർട്ടിൽ അതിസുന്ദരനായി, പുഞ്ചിരിതൂകി നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജാണ് ഈ ചിത്രം പുറത്തുവിട്ടത്.

"ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല" എന്ന കുറിപ്പോടെ ജോർജ്ജ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഫൈസൽ ലമിയയാണ് ഈ ചിത്രം പകർത്തിയത്. പുതിയ ലുക്കിൽ യുവതാരങ്ങളെപ്പോലും വെല്ലുന്ന സ്റ്റൈലിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

"ഇപ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടൻ" എന്നതുൾപ്പെടെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ പുതിയ ചിത്രം പങ്കുവയ്ക്കുമ്പോഴും മമ്മൂട്ടി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. പുറത്തുവന്ന് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആയിരുന്നു മമ്മൂട്ടിയുടെ തീയറ്ററിൽ വന്ന അവസാന ചിത്രം. 2000ത്തിന്‍റെ തുടക്കത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടിവെച്ചു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Tags:    

Similar News