'അവരെ കുറിച്ച് പറയുമ്പോൾ പുരോഗമന ചിന്താഗതിയൊക്കെ ഞാൻ സൈഡാക്കും'; ബാധയിളകുമ്പോൾ മഹിഷ്മതി രാഞ്ജിയെ പോലെ വന്നിരിക്കും; വിമർശനവുമായി വ്‌ളോഗർ സായ് കൃഷ്ണ

Update: 2026-01-08 10:54 GMT

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ബോഡി ഷെയ്മിങ് പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി യൂട്യൂബറും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ സായ് കൃഷ്ണ. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളെ സ്നേഹ ശ്രീകുമാർ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ടും സത്യഭാമയെ വിമർശിച്ചുകൊണ്ടുമായിരുന്നു സ്നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയായാണ് സ്നേഹയെ വ്യക്തിപരമായി അധിക്ഷേപിച്ചും ബോഡി ഷെയ്മിങ് നടത്തിയും സത്യഭാമ പുതിയ വീഡിയോ പുറത്തുവിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സായ് കൃഷ്ണ സത്യഭാമക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

രണ്ട് വർഷം മുൻപ് ആർ.എൽ.വി. രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച അതേ സത്യഭാമ തന്നെയാണ് ഇതെന്നും, "ബാധയിളകിയതിന് ശേഷം പ്രത്യക്ഷപ്പെടുന്ന 'സ്ക്രാച്ച് ആൻഡ് വിൻ കലാമണ്ഡലം" എന്നാണ് സത്യഭാമയെന്നും സായ് കൃഷ്ണ പരിഹസിച്ചു. വിവരക്കേട് ചെയ്യുന്നവർക്ക് അത് സ്വയം തോന്നുകയില്ലെന്നും, മറ്റുള്ളവർക്ക് വിവാദമായി തോന്നുമ്പോഴാണ് ഒരു പരാമർശം വിവാദമായി മാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാഹുബലിയിലെ മഹിഷ്മതി രാജ്ഞിയെപ്പോലെ വന്നാണ് സത്യഭാമ സംസാരിക്കുന്നതെന്നും സായ് കൃഷ്ണ പരിഹാസത്തോടെ പറഞ്ഞു. "സ്നേഹ ശ്രീകുമാർ കലാമണ്ഡലത്തിൽ പോയി പഠിച്ചയാളാണ്, എന്നാൽ അവർ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർത്തിട്ടില്ല. സത്യഭാമയാകട്ടെ അത് ആർഭാടമായി പേരിനൊപ്പം ചേർത്തു," സായ് കൃഷ്ണ കൂട്ടിച്ചേർത്തു. ഈ പ്രായത്തിൽ എന്തിനാണ് ഇങ്ങനെ 'തിളയ്ക്കുന്നതെന്നും', ഇത്ര പ്രായമായി എന്നെങ്കിലും ചിന്തിച്ചുകൂടേയെന്നും സായ് കൃഷ്ണ തന്റെ വീഡിയോയിലൂടെ ചോദിച്ചു.

Tags:    

Similar News