നാസര്‍ ബേപ്പൂരിന് പരദേശി പുരസ്‌കാരം സമ്മാനിച്ചു
ദുബായ്: കലാ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്ത കനായിരുന്ന പരേതനുമായ നാസര്‍ പരദേശിയുടെ സ്മരണാര്‍ത്ഥം ഈവന്‍ടൈഡ്‌സ് നല്‍കുന്ന പ്രഥമ 'പരദേശി പുരസ്‌കാരം' പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനും നിരൂപകനുമായ നാസര്‍ ബേപ്പൂരിന്.
ജമീല്‍ ലത്തീഫ് അധ്യക്ഷനും ഡോ: ബാബു റഫീഖ്, അഡ്വ: മുഹമ്മദ് സാജിദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക ജീവിതത്തില്‍ കലാ രംഗത്ത് നല്‍കി വരുന്ന ഗവേഷണങ്ങളും സംഭാവനകളും പരിഗണിച്ചാണ് നാസര്‍ ബേപ്പൂരിനെ ഈ അവാര്‍ഡിന് പരിഗണിച്ചതെന്ന് ഈവന്‍ടൈഡ്‌സ് ഡയറക്ടര്‍ യാസിര്‍ ഹമീദ് അറിയിച്ചു.
ഒക്ടോബര്‍ ഇരുപത്തഞ്ചിന് ശനിയാഴ്ച ദുബായ് മാംസറിലുള്ള സയാസി ഫോക്ലോര്‍ അക്കാദമിയില്‍വെച്ച് നടക്കുന്ന മുഹമ്മദ് റാഫി ജന്മ ശതാബ്ദി സംഗീത നിശായായ 'സൗ സാല്‍ പെഹലെ' എന്നപരിപാടിയുടെ വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.
യുവഗായകന്‍ ഡോ: സൗരവ് കിഷന്‍, യുവ ഗായിക കല്യാണി വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നപരിപാടി വൈകിട്ട് ഏഴു മണിക്ക് നടക്കുന്നതാണ്. മുഹമ്മദ് റാഫി എന്ന അനുഗൃഹീത കലാകാരന്റെ
ജീവിതവും സംഗീതവും സമന്വയിക്കുന്ന ഒരു ബയോ മ്യൂസിക് ഷോ ആയിരിക്കും ഇതെന്ന് ടീംഈവന്‍ടൈഡ്‌സ് അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0509895984