'ദി റോഡ് അപ് നോര്‍ത്ത്' പ്രകാശനം ചെയ്തു

Update: 2024-11-15 11:34 GMT

ഷാര്‍ജ: യുവ എഴുത്തുകാരി മനാല്‍ ഗഫൂര്‍ (ലണ്ടന്‍) രചിച്ചു ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ഇംഗ്‌ളീഷ് നോവല്‍'ദി റോഡ് അപ് നോര്‍ത്ത്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.

സമകാലികസാഹിത്യത്തിലെ ഒരു പുതിയ ശബ്ദമാണ് മനാല്‍ ഗഫൂര്‍. തനതായ കഥാവതരണത്തിലൂടെ പ്രണയവുംനിഗൂഢതയും ഇഴചേരുന്ന നോവലുകളാണ് മനാലിന്റെ മിക്ക കഥകളെങ്കിലും വായനക്കാരെ വൈകാരികമായമനുഷ്യബന്ധങ്ങളുടെ ഒരു ദക്ഷിണേന്ത്യന്‍ യാത്രയിലൂടെ കൊണ്ടുപോകുന്നതാണ് ആദ്യ നോവലായ 'ദി റോഡ് അപ് നോര്‍ത്ത്' .

പന്ത്രണ്ടാം വയസ്സില്‍ എഴുതി തുടങ്ങിയ മനാല്‍ എന്നും ഒരു അറിയപ്പെടുന്ന എഴുത്തുകാരിയാവണമെന്ന സ്വപ്നംജീവിതത്തിന്റെഒഴുക്കില്‍ ഒരിക്കലും മറന്നില്ല. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയര്‍ ആയതുകൊണ്ട് യുക്തിയുസാങ്കേതികതയും പലപ്പോഴും കഥകളില്‍ നിറയാറുണ്ട്, 'ദി റോഡ് അപ് നോര്‍ത്ത്' ലെ പോലെ, വേരുകള്‍ മലപ്പുറത്തെങ്കിലുംഇപ്പോള്‍ കുടുംബസമേതം ലണ്ടനില്‍ താമസിക്കുന്ന മനാല്‍ അവധി ലഭിക്കുമ്പോഴൊക്കെയും പല നാടുകള്‍ കാണാനുംവ്യത്യസ്ത സംസ്‌കാരങ്ങള്‍ പഠിക്കാനും ശ്രമിക്കാറുണ്ട്. 'ദി റോഡ് അപ് നോര്‍ത്ത്' എന്ന തന്റെ ആദ്യ നോവലിലൂടെ മനാല്‍പറയാന്‍ ആഗ്രഹിക്കുന്നതും മനുഷ്യബന്ധങ്ങളെ പല തരത്തില്‍ രൂപാന്തരപ്പെടുത്താല്‍ കഴിവുള്ള ഇത്തരം യാത്രകളെയുംസംസ്‌കാരങ്ങളെയും പറ്റി തന്നെയാണ്.

ലണ്ടനില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എന്‍ജീനീയര്‍മാരായി ജോലി ചെയ്തു വരികയാണ് മനാലും, ഭര്‍ത്താവ് സുഹൈര്‍ അസീസും.അഹ്യാന്‍ , അയ്ലന്‍ എന്നിവര്‍ മക്കളാണ്. ഷാര്‍ജപുസ്തകോത്സവത്തില്‍ പങ്കെടുക്കാനും, ആദ്യ നോവല്‍ പ്രകാശനത്തിനുമായി

ലണ്ടനില്‍ നിന്നും യു എ ഇ യില്‍ എത്തിയതാണിവര്‍.എസ് ബി ഐ എഫ് റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ചൈല്‍ഡ് വെല്‍ഫേയര്‍ കമ്മറ്റി (സി ഡബ്‌ള്യു സി) ചെയര്‍മാനും,

മുന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.മുഹമ്മദ് സാജിദ് അലിഫ് സ്മാര്‍ട്ട് ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ സുഹൈലിനു നല്‍കിപുസ്തകം പ്രകാശനം ചെയ്തു. എഴുത്ത് ആരുടെയും കുത്തകയല്ലെന്നും, സ്വന്തം ജീവിതാനുഭവങ്ങള്‍ ആദ്യം വെള്ള കടലാസില്‍കുറിപ്പുകളായി കോറിയിട്ടും, അതിലെ തെറ്റുകള്‍ തിരുത്തി ലേഖനങ്ങളാക്കിയും, അത്തരം ലേഖനങ്ങള്‍ തേച്ചുമിനുക്കിപുസ്തകങ്ങളാക്കിയും ആര്‍ക്കും മികച്ച രചനകള്‍ സൃഷ്ടിക്കാമെന്നും അഡ്വ.മുഹമ്മദ് സാജിദ് അഭിപ്രായപ്പെട്ടു.

റേഡിയോ അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ ഷാബുകിളിത്തട്ടില്‍, കവിയും,എഴുത്തുകാരനുമായ, കുഴുര്‍ വില്‍സണ്‍,ഡോ.ജമാല്‍, എന്‍ജിനീയര്‍ സുഹൈര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ബുക്ക് പ്ലസ്സ് മാനേജര്‍ സൈനുദ്ധീന്‍ സ്വാഗതവും എഴുത്തുകാരി മനാല്‍ ഗഫൂര്‍ മറുവാക്കും പറഞ്ഞു.

Similar News