നമ്മുടെ സ്വന്തം മാമുക്കോയ' മെയ് 31 ന്; ബ്രോഷര്‍ പ്രകാശനം ചെയ്തു.
By : സ്വന്തം ലേഖകൻ
Update: 2025-05-05 13:03 GMT
ദുബൈ: മലബാര്‍ പ്രവാസി(യു എ ഇ) കൂട്ടായ്മ സംഘടിപ്പിക്കുന്ന'നമ്മുടെ സ്വന്തം മാമുക്കോയ സീസണ്-2'മാമുക്കോയ അനുസ്മരണപരിപാടിയുടെയും പുരസ്കാരസമര്പ്പണത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം സി എ നാസര്‍ മലബാര്‍ പ്രവാസി രക്ഷാധികാരി ജമീല്‍ ലത്തീഫിന്നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ: അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹന്‍ വെങ്കിട്ട്, ഹാരീസ് കോസ് മോസ്,മൊയ്തു കുറ്റ്യാടി, നൗഷാദ് ' അഷറഫ് ടി പി ഷൈജ, എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സിക്രട്ടറി ശങ്കര്‍ സ്വാഗതവുംട്രഷറര്‍ ചന്ദ്രന് കൊയിലാണ്ടി നന്ദിയും പറഞ്ഞു.