ജോസഫ് അതിരുങ്കലിന്റെ നോവല്‍ 'മിയ കുള്‍പ്പ'യുടെ പ്രകാശനം 16 -ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
ജോസഫ് അതിരുങ്കലിന്റെ നോവല്‍ 'മിയ കുള്‍പ്പ'യുടെ പ്രകാശനം 16 -ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കും.നോവലിന്റെ കവര്‍ പ്രകാശനം എഴുത്തുകാരായ ടി ഡി രാമകൃഷ്ണനും, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവും ചേര്‍ന്ന് എഫ്. ഫിയിലും നവംബര്‍ ഒന്നിന് റിയാദില്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ എന്‍.കെ. പ്രേമ ചന്ദ്രന്‍ എംപി ഡോ. പുനലൂര്‍ സോമരാജന് നല്‍കിയും നിര്‍വഹിച്ചു.
നിങ്ങള്‍ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത് ? എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപവിമുക്തനാവാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് മിയ കുള്‍പ്പ എന്ന നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിത സന്ദര്‍ഭങ്ങളെ വിശകലന വിധേയമാക്കുന്ന രചന തീര്‍ത്തും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണ്. ആധുനിക മനുഷ്യന്‍ നേരിടുന്ന ദാര്‍ശനിക വ്യഥകളെ നോവല്‍ അടയാളപെടുത്തുന്നു.
ജോസഫ് അതിരുങ്കലിന്റെ ഏഴാമത് പുസ്തകമാണ് മിയ കുള്‍പ്പ. ലോക പ്രശസ്ത എഴുത്തുകാരനായ കാഫ്കയുടെ മെറ്റമോര്‍ഫോസിസ് എന്ന രചനയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഗ്രിഹര്‍ സംസയുടെ കാമുകി, ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും, പ്രതീക്ഷയുടെ പെരുമഴയില്‍ എന്നിവയാണ് മറ്റു കൃതികള്‍. പൊന്‍കുന്നം നവലോകം പുരസ്‌കാരം , അറ്റ്‌ലസ് കൈരളി പുരസ്‌കാരം, ഗോവ പ്രവാസിമലയാളി സാഹിത്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.