ഗുരുവായൂരപ്പന് കോളേജ് അലുംനി ഭാരവാഹികളെ തിരഞ്ഞെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-06-28 14:23 GMT
ദുബായ്: കോഴിക്കോട് സമോറിന്‍സ് ഗുരുവായൂരപ്പന് കോളേജ് യു എ ഇ ചാപ്റ്ററിന്റെ 2025 കാലഘട്ടത്തേക്കുള്ള പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു.അലുംനി സംഗമത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.പ്രസിഡന്റ് ആയി സുമിതാ ജേക്കബ്, ജനറല്‍ സെക്രട്ടറി ആയി പ്രസീജ പീറ്റര്‍ ട്രഷറര്‍ ആയി റിസ്ലി യാസീനും ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഷാര്‍ജ ബുക്ക് അതോറിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിലാണ് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തത്.