ദുബായ് കെ എം സി സി ലീഗല്‍ സെല്‍ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്

Update: 2025-05-05 13:01 GMT

ദുബായ്: കെഎംസിസി ലീഗല്‍ സെല്‍ 2025 പ്രവത്തന ഉത്ഘാടനത്തോട് അനുബന്ധിച്ചു ലീഗല്‍ സെമിനാറുംനിയമ അദാലത്തും സംഘടിപ്പിക്കുന്നു .

മെയ് 18 ഞായറാഴ്ച വൈകിട്ട് ദുബൈ അബുഹൈലിലുള്ള കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നപരിപാടിയില്‍, നാട്ടിലും യു എ ഇ യിലുമുള്ള പ്രമുഖ അഭിഭാഷകര്‍, ദുബായിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍,കോണ്‍സുലേറ്റ് പ്രതിനിധികള്‍ കെഎംസിസി നേതാക്കള്‍ സംബന്ധിക്കും.

പൊതു ജനങ്ങള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കുകയും, നിയമക്കുരുക്കകളില്‍ അകപ്പെട്ടവര്‍ക്ക്സഹായകരമായ നിര്‍ദ്ദേശങ്ങളും നിയമ ഉപദേശങ്ങളും ലഭ്യമാക്കുകയും ആണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

തുടര്‍ന്ന് മാസം തോറും മുന്‍ കാലങ്ങളില്‍ കെഎംസിസിക്ക് കീഴില്‍ നടന്നു വന്നിരുന്ന നിയമ അദാലത്ഉള്‍പ്പടെയുള്ള നിയമ സഹായ സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുവാനും, വിവിധ വിഷയങ്ങളെസംബന്ധിച്ച് നിയമ സെമിനാറുകള്‍ ലീഗല്‍ സെല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു .

ഇത് സംബന്ധിച്ച ആലോചന യോഗത്തില്‍ അഡ്വ. ഖലീല്‍ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു .അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് അക്ബര്‍ ചാവക്കാട് , റഹ്ദാദ് മൂഴിക്കര, അഡ്വ. റഷീദ് എം.കെ, അഡ്വ. യസീദ്ഇല്ലത്തൊടി എന്നിവര്‍ സംസാരിച്ചു.

2025 വര്‍ഷത്തെ ദുബായ് കെ എം സി സി ഭാരവാഹികളായി അഡ്വ. ഇബ്രാഹിം ഖലീല്‍ (ചെയര്‍മാന്‍), അഡ്വ.മുഹമ്മദ്സാജിദ് (വൈസ്.ചെയര്‍മാന്‍), അഡ്വ.യസീദ് ഇല്ലത്തൊടി (കണ്‍വീനര്‍), മുഹമ്മദ് അക്ബര്‍ (ജോ.കണ്‍വീനര്‍),ഹംസ നടുവണ്ണൂര്‍ ( ഓഫീസ് സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Similar News