അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2025: ലോഗോ പ്രകാശനം ചെയ്തു

Update: 2025-02-17 14:15 GMT

ദുബൈ: അണങ്കൂര്‍ മേഖലയില്‍ നിന്നുമുള്ള യു എ യില്‍ താമസമാക്കിയ താരങ്ങളെ ഉള്‍പ്പെടുത്തി ഫെബ്രുവരി 22 -23 തീയതികളില്‍ ദുബായില്‍ വെച്ച് നടക്കുന്ന യു എ ഇ അണങ്കൂര്‍ പ്രീമിയര്‍ ലീഗ് 2025 ന്റെ ലോഗോ പ്രകാശനം ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ അണങ്കൂര്‍ മേഖലയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിര സാന്നിധ്യമായ മുനീര്‍ സാഹിബ് നിര്‍വഹിച്ചു.

അണങ്കൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് യു എ ഇ യുടെ പല ഭാഗങ്ങളില്‍ താമസമാക്കിയ ആളുകളെ എല്ലാം ഒരുമിച്ചു കൂട്ടി മുന്‍ വര്‍ഷങ്ങളില്‍ നടന്ന പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലോഗോ പ്രകാശന ചടങ്ങില്‍ ശകീല്‍ , യാസര്‍ കെ സ് , റഷാദ്, റഹീം അണങ്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News