അമിഗോസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-11-13 13:54 GMT
ഈ വരുന്ന നവംബര്‍ 15 നു നടക്കുന്ന അമിഗോസ് പ്രീമിയര്‍ ലീഗ് ഫുജൈറയുടെ ഏകദിനഇന്ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി അനാച്ഛാദനവും ജേഴ്സി വിതരണവും കഴിഞ്ഞ ദിവസം 12/11/2025 നു കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ & കല്ച്ചറല് ക്ലബ്ബില്‍ പ്രസിഡന്റ് അബ്ദുല്‍ സമദ്, വൈസ് പ്രസിഡന്റ് കെ സി അബൂബക്കര്‍,സെക്രട്ടറി
സേവിയര്‍ ആന്റണി, ജോയിന്റ് സെക്രട്ടറി സുബൈര്‍ എടത്തനാട്ടുകര ,സ്പോര്‍ട്സ് സെക്രെട്ടറി ശ്യാമ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രൗഢ ഗംഭീരമായ സദസ്സില്‍ അരങ്ങേറി.
അമിഗോസ് ക്ലബ് ഭാരവാഹികളായ അമീറുല്‍ ഇബ്നു, നജീബ്, നൗഷാദ്, ലുഖ്മാന്, അബിന്‍ ഷാഫി, സമ്പത്ത്, നിഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.