മലബാര്‍ പ്രവാസി 'ഈദുല്‍ ഇതിഹാദ്' ആഘോഷിച്ചു

Update: 2024-12-02 12:28 GMT

ദുബായ് : യു എ ഇ യുടെ 53 ആം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ പ്രവാസി(യു എ ഇ ) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 'ഈദുല്‍ ഇത്തിഹാദ് ' ആഘോഷിച്ചു.

ദുബായില്‍ നടന്ന പരിപാടി ദുബായ് കമ്മ്യുണിറ്റി അതോറിറ്റി സീനിയര്‍ എക്‌സിക്യൂട്ടീവ് അഹ്മദ് അല്‍ സാബി ഉത്ഘാടനം ചെയ്തു. യു എ ഇ യില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും, സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ഖാലിദ് അല്‍ ബലൂഷി, മുഹമ്മദ് അല്‍ വാസി എന്നിവര്‍ മുഖ്യാതിഥികളായി. നെല്ലിയോട്ട് ബഷീര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.മലബാര്‍ പ്രവാസി(യു എ ഇ ) പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.

മോഹന്‍ എസ വെങ്കിട്ട്, മൊയ്ദു കൂട്ട്യാടി, മുഹമ്മദ്അലി, കിഷോര്‍, പോള്‍ , ശങ്കര്‍ , അഷ്റഫ് ടി പി, സുനില്‍ പയ്യോളി, ബഷീര്‍ മേപ്പയൂര്‍ , മുരളി കൃഷ്ണന്‍, മൊയ്ദു പേരാമ്പ്ര , അഹമ്മദ് ചെനായി, നൗഷാദ് ഫെറോക് , അസീസ് വടകര, സതീഷ് നരിക്കുനി, നാസര്‍ മലപ്പുറം, തുടങ്ങിയവര്‍ സംസാരിച്ചു .

ജനറല്‍ സിക്രട്ടറി അഡ്വ:മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. അസീസ് തോലേരി നന്ദിയും പറഞ്ഞു.യു എ ഇ യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങില്‍ അനുസ്മരിച്ചു.

Tags:    

Similar News