ദുബായ്: എഴുത്തിന്റെ കുലപതി എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍മലബാര്‍ പ്രവാസി (യു എ ഇ) കമ്മറ്റി അനുശോചിച്ചു.കാലാന്തരങ്ങള്‍ക്കു സാക്ഷിയാവുന്ന അക്ഷരങ്ങള്‍ സമ്പുഷ്ടമാക്കിയ കൃതികളിലൂടെയും, ചലച്ചിത്ര മേഖലയില്‍ കാമ്പുള്ള തിരക്കഥകളിലൂടെയും, പത്ര മാധ്യമങ്ങളിലെ ചിന്തോദ്ധീപമായ ലേഖനങ്ങളിലൂടെയും, ഭാഷണങ്ങളിലൂടെയും മലയാള ഭാഷയെ ലോകോത്തരമാക്കിയമഹാ പ്രതിഭയായിരുന്നു എം ടി എന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്ക്കും , സാഹിത്യ-ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷം വഹിച്ചു.മോഹന്‍ എസ് വെങ്കിട്ട് , അഡ്വ.മുഹമ്മദ് സാജിദ്, മലയില്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു.