മലബാര്‍ പ്രവാസി മാമുക്കോയ പുരസ്‌കാരം 2025 പ്രഖ്യാപിച്ചു
ദുബായ്: മലബാര്‍ പ്രവാസി യുഎഇ നല്‍കിവരുന്ന രണ്ടാമത് മാമുക്കോയ പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഹാസ്യ കലാകാരനുള്ള പുരസ്‌കാരം ഹരീഷ് കണാരനും, മാധ്യമ പുരസ്‌കാരങ്ങള്‍ യു എ ഇയിലെ എന്‍ ടി വി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണിനെയും, മാധ്യമ പ്രവര്‍ത്തകനും ഹിറ്റ് എഫ് എം അവതാരകനുമായ ഷാബു കിളിത്തട്ടിലിനും, സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ബ്ലഡ് ഡോണേഴ്‌സ് കേരള
യു എ ഇ ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്രയ്ക്കും, എഴുത്തുകാരനുള്ള പുരസ്‌കാരം ഇ.കെ ദിനേശനും നല്‍കുന്നതാണെന്ന് പുരസ്‌കാര സമിതി അംഗങ്ങളായ മോഹന്‍വെങ്കിട്ട്, ജമീല്‍ ലത്തീഫ്, മൊയ്ദു കുറ്റ്യാടി,ഹാരിസ് കോസ്‌മോസ് എന്നിവര്‍ അറിയിച്ചു.
മെയ് 31ന് ദുബൈയില്‍ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ അഡ്വ. അസീസ് തോലേരി, ശങ്കര്‍ നാരായണന്‍, ചന്ദ്രന്‍ കൊയിലാണ്ടി എന്നിവര്‍ പറഞ്ഞു.