മലയാളികളുടെ കലാ പ്രവര്‍ത്തനം മാതൃകാപരം-ബിജേന്ദര്‍ സിംഗ്

Update: 2025-06-03 10:06 GMT

ദുബായ്: പ്രവാസികളായ മലയാളികള്‍ നടത്തിവരുന്ന കൂട്ടായ്മകളും കലാപരിപാടികളും മാതൃകാപരമാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ബിജേന്ദര്‍ സിംഗ് പറഞ്ഞു. മലബാര്‍ പ്രവാസി കൂട്ടായ്മ നടത്തിയ രണ്ടാമത് മാമുക്കോയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുബൈ ഫോക്ക്‌ലോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ ഈ വര്‍ഷത്തെ മാമുക്കോയ പുരസ്‌കാരം സിനിമതാരം ഹരീഷ് കണാരന് , മലയാള സിനിമയിലെ നിത്യവസ്സന്തം നടന്‍ ശങ്കര്‍ സമര്‍പ്പിച്ചു. പരിപാടിയില്‍ പ്രസിഡണ്ട്അഡ്വ: അസീസ് തോലേരി അധ്യക്ഷത വഹിച്ചു.

ഷാബു കിളിത്തട്ടില്‍ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തി. സാധാരണക്കാരനായി ജനിച്ചു വെറുംമണ്ണില്‍ ജീവിച്ച് മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടന്‍ മാമുക്കോയയെന്ന് ഷാബു അനുസ്മരിച്ചു.

തുടര്‍ന്ന് ഈ വര്‍ഷത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം മാത്യു കുട്ടിക്കും ഷാബു കിളിത്തട്ടിലിനും എഴുത്തുകാരനുള്ള പുരസ്‌കാരം ഇ കെ ദിനേശനും സാമൂഹ്യ പ്രവര്‍ത്തകനുമുള്ള പുരസ്‌കാരം പ്രയാഗ് പേരാമ്പ്രക്കുംവിതരണം ചെയ്തു.

പരിപാടിയില്‍ നബാദല്‍ ഇമാറാത്ത് ചെയര്‍മാന്‍ ഡോ ഖാലിദ് അല്‍ ബലൂഷി ഡയറക്ടര്‍ ഉമ്മു മര്‍വാന്‍ പര്‍വീന്‍ മുഖ്യ രക്ഷാധികാരി മോഹന്‍ വെങ്കിട്ട്, രാജന്‍ കൊളാവിപ്പാലം, അഡ്വ മുഹമ്മദ് സാജിദ്, അഷ്റഫ് താമരശ്ശേരി,ജെയിംസ് മാത്യു, ഷീല, പോള്‍ , ഹാരിസ് കോസ്‌മോസ് ,മൊയ്തു കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.

ബി എ നാസര്‍, ബഷീര്‍ മേപ്പയ്യൂര്‍, പുഷ്പജന്‍, ജലീല്‍ മഷൂര്‍, നബീല്‍ , നൗഷാദ് ഫറോക്, നിസാര്‍, ഷഫീക്, സുനില്‍, അഷ്റഫ്,മുനീര്‍, ഭാസ്‌കരന്‍, മൊയ്ദു, അഹമ്മദ്, അസീസ്, സമീറ ഫിറോസ്, ഷൈജ അജിത്ത് , ആബിദഅബ്ദുള്ള, തുടങ്ങിയവര്‍ സിക്രട്ടറി ശങ്കര്‍ നാരായണ്‍ സ്വാഗതവും ട്രഷറര്‍ ചന്ദ്രന്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

ബി എ നാസര്‍, ബഷീര്‍ മേപ്പയ്യൂര്‍, പുഷ്പജന്‍, ജലീല്‍ മഷൂര്‍, നബീല്‍ , നൗഷാദ് ഫറോക്, നിസാര്‍, ഷഫീക്, സുനില്‍, അഷ്റഫ്,ഉണ്ണി, മുനീര്‍, ഭാസ്‌കരന്‍, മൊയ്ദു, അഹമ്മദ്, അസീസ്, സുനില്‍, ജിജു, സമീറ ഫിറോസ്, ഷൈജ അജിത്ത് , ആബിദഅബ്ദുള്ള,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരിപാടിയുടെ ഭാഗമായി നടന്ന പായസ മത്സരത്തിനും ചിത്രരചനാ മത്സരത്തിനും സമ്മാനം വിതരണം ചെയ്തു. നാസര്‍ ബേപ്പൂര്‍ സംവിധാനം ചെയ്ത മാമുക്കോയയെ ക്കുറിച്ചുള്ള ഡോകിന്റെറി പ്രദര്‍ശനവും, ഹരീഷ് കണാരനും സംഘവും അവതരിപ്പിച്ച ഹാസ്യ പ്രകടനവും,,കൊയിലാണ്ടി മുബാറക് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട് , ഒരുമ ഒരുക്കിയ നൃത്ത നൃത്യങ്ങള്‍, മൊയ്തു കുട്ട്യാടിയും സംഘവും അവതരിപ്പിച്ച മലബാര്‍ കല്യാണം തുടങ്ങിയകലാപ്രകടനങ്ങള്‍ സദസ്യര്‍ക്ക് ഏറെ ആസ്വാദകരമായി.

Similar News