സംഗീത വിരുന്നൊരുക്കാന്‍ ഷാര്‍ജയില്‍ ജാസ് ഫെസ്റ്റിവല്‍

Update: 2024-11-27 12:40 GMT

ഷാര്‍ജ: തണുപ്പുകാലത്തോടൊപ്പം ജാസ്സിന്റെ ഹൃദ്യമായ താളത്തില്‍ സജീവമാകാനൊരുങ്ങുകയാണ് ഷാര്‍ജ. 'ജാസ് അറ്റ് ദി ഐലന്‍ഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡ്, ഫ്‌ലാഗ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 6,7, 14 എന്നീ തീയതികളില്‍ അരങ്ങേറും.

ലോകപ്രശസ്തരായ സം?ഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്‌കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സം?ഗീതമേളയൊരുക്കുന്നത്. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകര്‍.

പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അല്‍ നൂര്‍ ദ്വീപില്‍ ഡിസംബര്‍ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകര്‍ഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സം?ഗീതമേളയുടെ അകമ്പടിയില്‍ കൂടുതല്‍ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തയായ ഫ്രഞ്ച് അള്‍ജീരിയന്‍ സം?ഗീതജ്ഞ നസ്രീന്‍, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കയ്യിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയന്‍ സംഘം മെസോടോണോ എന്നിവര്‍ ഡിസംബര്‍ 6 ന് വേദിയിലെത്തും. ഷാര്‍ജ പെര്‍ഫോമിങ് ആര്‍ട്‌സ് അക്കാദമിയില്‍ നിന്നുള്ള ബാന്‍ഡ് സം?ഘമായ സെന്‍സേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും.

ഡിസംബര്‍ ഏഴിനാണ് ലോകോത്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ?ഗായിക ടാനിയ കസിസിന്റെ പ്രകടനം. സം?ഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെര്‍ബിയന്‍ ?ഗായികയും പിയാനിസ്റ്റുമായ അലക്‌സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യന്‍ കമ്പോസര്‍ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും ഡിസംബര്‍ 7ന് അല്‍ നൂര്‍ ദ്വീപില്‍ നടക്കും.

പ്രശസ്ത സംഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 14ന് അരങ്ങേറുന്ന സം?ഗീത നിശയ്ക്ക് ഷാര്‍ജ ഫ്‌ലാ?ഗ് ഐലന്‍ഡാണ് വേദിയാവുന്നത്. സാമിര്‍, വിസാം, അദ്‌നാന്‍ ജുബ്രാന്‍ എന്നീ മൂന്ന് പലസ്തീനിയിന്‍ സഹോദരര്‍ സംസ്‌കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉള്‍ച്ചേര്‍ത്ത് ഒരുക്കുന്ന സം?ഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സംഗീതം പലസ്തീനിയന്‍ സംസ്‌കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു.

സാംസ്‌കാരിക വിനോദസഞ്ചാരത്തിലൂടെയും ലോകോത്തര കലാപരിപാടികളിലൂടെയും ഷാര്‍ജയെ കൂടുതല്‍ മുന്നോട്ട് നയിക്കാനുള്ള ഷുറൂഖിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ജാസ് അറ്റ് ദി ഐലന്‍ഡ്. പ്രകൃതിചാരുതയും പാരമ്പര്യവും ആധുനിക സൗകര്യങ്ങളുമെല്ലാം സമ്മേളിക്കുന്ന, മൂല്യങ്ങളില്‍ അധിഷ്ടിതമായ ഷാര്‍ജയുടെ വേറിട്ട കാഴ്ചകള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കും.

ലോകത്തിന്റെ വിവിധഭാ?ഗങ്ങളില്‍ നിന്നുള്ള പ്രശസ്തകലാകാരെത്തുന്ന ഈ ഫെസ്റ്റിവല്‍ തീര്‍ച്ചയായും കാണികള്‍ക്ക് വേറിട്ട അനുഭവം തന്നെയായിരിക്കും. പാരമ്പര്യത്തെയും ആധുനികതയെയും കണ്ണിചേര്‍ക്കുന്ന, ഷാര്‍ജയുടെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാ?ഗതം ചെയ്യുകയാണ്- ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്) ഇവന്റ്‌സ് വിഭാ?ഗം മേധാവി ഖുലൂദ് സാലിം അല്‍ ജുനൈബി പറഞ്ഞു.

ഡിസംബര്‍ 6, 7 തീയതികളില്‍ അല്‍ നൂര്‍ ദ്വീപില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 100 ദിര്‍ഹംസാണ് ഒരു ദിവസത്തെ നിരക്ക്, ഇതില്‍ ദ്വീപ് കാഴ്ചകള്‍ ആസ്വദിക്കുന്നതോടൊപ്പം സം?ഗീതനിശയുടെ ഭാ?ഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിര്‍ഹംസാണ് നിരക്ക്. രണ്ടു ദിവസത്തേക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിര്‍ഹംസാണ് നിരക്ക്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 065067000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

ഫ്‌ലാ?ഗ് ഐലന്‍ഡില്‍ ഡിസംബര്‍ 14ന് നടക്കുന്ന ലെ ട്രയോ ജുബ്രാന്‍ സം?ഗീത നിശയുടെ ടിക്കറ്റുകള്‍ വരും ദിവസങ്ങളില്‍ പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാക്കു

Tags:    

Similar News