സന്നദ്ധ സേവനത്തിന്റെ എന്‍ എസ് എസ് സ്മൃതികളുമായി അവര്‍ കടല്‍ കടന്നെത്തി
ദുബായ് : . നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 100 ആം ജന്മ ദിനത്തോടനുബന്ധിച്ചു, ഇന്ത്യ ഗവണ്മെന്റ് വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തിയെടുക്കാന്‍ രൂപീകരിച്ചതാണ് നാഷണല്‍സര്‍വീസ് സ്‌കീം (എന്‍ എസ് എസ്). യൂണിവേഴ്സിറ്റി , കോളേജ് തലത്തില്‍ സന്നദ്ധ സേവനത്തിന്റെ ഉദാത്തമാര്‍ഗ്ഗമാണ് നാഷണല്‍ സര്‍വീസ് സ്‌കീമിലൂടെ വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കുന്നത്.
കോഴിക്കോട് ഫാറൂഖ് കോളേജ് എന്‍ എസ് എസ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ ഖ്യാതി നേടിയഒരു കലാലയമാണ്. അവിടെ പഠിച്ചു എന്‍ എസ് എസ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കോക്കെ ദീര്‍ഘകാലംനേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും, അതിന്റെ പ്രോഗ്രാം ഓഫീസര്‍മാരായി പ്രവര്‍ത്തിച്ച അധ്യാപകരുമൊക്കെചേര്‍ന്ന് തങ്ങളുടെ കലാലയ കാലത്തിനു ശേഷവും , ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസ് (എഫ് എസ് എസ് )എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു ഇപ്പഴും സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു.
എഫ് എസ് എസി ന്റെ സജീവരായ ഒരുപറ്റം പേര്‍ ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായിഇക്കഴിഞ്ഞ ദിവസം ദുബായിലെത്തി. യു എ ഇ യിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാനും,മനസ്സിലാക്കാനും ഒപ്പം ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ഉന്നതിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന യു എ ഇ യുടെമായാകാഴ്ചകള്‍ കണ്ടാസ്വദിക്കാനുമാണിവര്‍ എത്തിച്ചേര്‍ന്നത്.
ഫാറൂഖ് കോളേജ് മുന്‍ അധ്യാപകരും, മുന്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍മാരും , ഇപ്പോള്‍ എഫ് എസ് എസിന്റെപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരുമായ ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ് , പ്രൊഫ.കെ വി ഉമര്‍ ഫാറൂഖ്എന്നിവരും കുടുംബ സമേതം സംഘത്തിലുണ്ട്.ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഫോസ ദുബായിയുടെ ആഭിമുഖ്യത്തില്‍ എഫ് എസ് എസ്യാത്ര സംഘത്തിന് ദുബായ് റിവാക് അല്‍ ഔഷ് ഇന്‌സ്ടിട്യൂട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഒപ്പംഎഫ് എസ് എസിന്റെ ഗ്ലോബല്‍ മീറ്റും സംഘടിപ്പിച്ചു. യു എ ഇ യിലെ പ്രമുഖ സന്നദ്ധ സംഘടനാ പ്രതിനിധിയായഖാലിദ് ജുനൈബി മുഖ്യാതിഥിയായി ഈ സന്ദോഷത്തില്‍ പങ്കു ചേര്‍ന്നു.
ഇപ്പോഴത്തെ എഫ് എസ് എസ് പ്രസിഡണ്ടും, പ്രമുഖ മനോരോഗ വിദഗ്ധനുമായ ഡോ.അനീസ് അലി സംഘടനനാട്ടില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ് , പ്രൊഫ.കെ വി ഉമര്‍ ഫാറൂഖ് എന്നിവര്‍ സദസ്സുമായി സംവദിച്ചു.ഫോസ ദുബായ് പ്രസിഡണ്ട് എം.മുഹമ്മദ് അലി അധ്യക്ഷത വഹിച്ച. സിക്രട്ടറി ജലീല്‍ മഷൂര്‍ തങ്ങള്‍സ്വാഗതവും, അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
എം സി എ നാസര്‍, അബ്ദുല്‍ ലത്തീഫ്, കുഞ്ഞാമു, ഹാരിസ്, കൃഷ്ണന്‍, മനോജ്കുമാര്‍, അഡ്വ.ഇക്ബാല്‍, നൗഫല്‍,സലാം കല്ലായ്, റഷീദ്, ഡോ.ഷീലു ജാസ്, റഹീന, അഞ്ജന, ലിസമോള്‍, ഫാത്തിമ, സുബൈദ, സോണിയതുടങ്ങിയവര്‍ നേതൃത്വം നല്‍കി.