ദേശീയ ദിനത്തില്‍ രക്തദാനവുമായി പെരുമ പയ്യോളി

Update: 2024-12-05 12:58 GMT

ദുബായ്: പെരുമ പയ്യോളി യുഎഇയുടെ 53 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഡി എച്ച് എഹെഡ് കോര്‍ട്ടേഴ്‌സില്‍ വച്ച് രക്തം ദാനം ചെയ്തുകൊണ്ട് ദേശീയ ദിനത്തിന്റെ ഭാഗമായി. വര്‍ഷങ്ങളായിപെരുമ പയ്യോളി ഈയൊരു മഹാകര്‍മ്മം നിര്‍വഹിച്ചു വരുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുമായിസഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

ചടങ്ങില്‍ പെരുമയുടെ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു. ദുബായ് കമ്മ്യുണിറ്റി ഡവലപ്‌മെന്റ്അതോറിറ്റി സീനിയര്‍ എക്‌സിക്യൂട്ടീവ് അഹ്മദ് അല്‍ സാബി പരിപാടി ഉത്ഘാടനം ചെയ്തു.

മുഹമ്മദ് അസീം, മുഹമ്മദ് അല്‍ വാസി, ഉമ്മു മറവാന്‍ എന്നിവര്‍ വിശിഷ്ടാധിതികളായി പങ്കെടുത്തു.അഡ്വ മുഹമ്മദ് സാജിദ്, നൗഷര്‍ ആരണ്യ, സതീശന്‍ പള്ളിക്കര, വേണു അയനിക്കാട്, മൊയ്തു പെരുമാള്‍പുരം,ഗഫൂര്‍ പള്ളിക്കര, അഷ്‌റഫ് പള്ളിക്കര, ഹര്‍ഷാദ് തച്ചന്‍ കുന്ന്, ജ്യോതിഷ് ഇരിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടറി സുനില്‍ പാറേമ്മല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മൊയ്തീന്‍ പട്ടായി നന്ദിയും പറഞ്ഞു.

Tags:    

Similar News