പ്രവാസികള്‍ക്കു തുണയായി നീതിമേള വീണ്ടും; മേള 21ന്

Update: 2025-09-16 10:49 GMT

ദുബായ്: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ്‌സൊസൈറ്റി (പില്‍സ്) യുടെ ആഭിമുഖ്യത്തില്‍ മോഡല്‍ സര്‍വീസ് സൊസൈറ്റിയു (എം എസ് എഎസ് ) മായിസഹകരിച്ചു പ്രവാസി ഇന്ത്യക്കാരായ യു എ ഇ നിവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കുതിരിച്ചു പോയവര്‍ക്കുമായി നീതി മേള സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 21 ഞായറാഴ്ച ദുബായ് റാഷിദിയയിലെപേസ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 6 വരെയാണ് നീതി മേള.നീതിമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കു റാഷിദിയ മെട്രോ സ്റ്റേഷനില്‍ നിന്നും പേസ് സ്‌കൂളിലേക്ക്ബെല്ലോ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഇങ്ങിനെയൊരു സൗജന്യ നിയമ സഹായ മേള പില്‍സിന്റ ആഭിമുഖ്യത്തില്‍ നടക്കുന്നത്.

പ്രവാസികള്‍ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങള്‍ക്കു നീതി മേളയിലൂടെപരിഹാര നിര്‍ദേശങ്ങള്‍ ലഭ്യമാവും. അവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ട പരിഹാരങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്‌പോര്‍ട് , എമ്പസിയുമായി ബന്ധപ്പെട്ടവിഷയങ്ങള്‍, വിസ, റിക്രൂട്‌മെന്റ് തട്ടിപ്പുകള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധമായ തര്‍ക്കങ്ങള്‍,നിക്ഷേപ തട്ടിപ്പുകള്‍, ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍, വാഹന അപകട സംബന്ധമായി

നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ,സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങള്‍, വിവാഹം,വിവാഹ മോചനജീവനാംശ കേസുകള്‍ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനല്‍-സിവില്‍ കേസുകളുമായിബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികള്‍ക്ക് നീതി മേളയിലൂടെ പരാതികള്‍ സമര്‍പ്പിക്കാം.

നീതിമേളയില്‍ അപേക്ഷ നല്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് 0529432858 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും,neethimela@gmail.com എന്ന ഇ മെയിലിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ നാട്ടിലും യു എ യിലുമുള്ളവിദഗ്ദ്ധ അഭിഭാഷക സമിതി പരിശോധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കും. നീതിമേളയുടെ സമാപനത്തില്‍അപേക്ഷകര്‍ക്ക് അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവുമൊരുക്കും.

നീതിമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി റിട്ട.ജസ്റ്റിസ് പി.കെ ശംസുദ്ധീന്‍, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍എന്നിവര്‍ രക്ഷാധികാരികളും, മോഹന്‍.എസ്.വെങ്കിട്ട് ചെയര്‍മാനും,അഡ്വ.അസീസ് തോലേരി കണ്‍വീനറുമായി വിപുലമായഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. പില്‍സ് ചെയര്‍മാനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.ഷാനവാസ്കാട്ടകത്തു (ചീഫ് കോര്‍ഡിനേറ്റര്‍) അഡ്വ. അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), അഡ്വ.അനില്‍ കൊട്ടിയം (കണ്‍വീനര്‍)

എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ അഭിഭാഷക പാനലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.യു എ ഇ യിലും നാട്ടിലും പ്രഗത്ഭരായ നിരവധി അഭിഭാഷകര്‍ പാനലിലുണ്ട്.

2012 മുതല്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യന്‍ ലീഗല്‍സര്‍വീസ് സൊസൈറ്റി (പില്‍സ്) യുടെ ആഭിമുഖ്യത്തില്‍ ഇതിനോടകം നാട്ടില്‍ വിവിധ കേന്ദ്രങ്ങളിലായിധാരാളം നീതി മേളകള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. അനേകം പേര്‍ക്ക് ഇതിന്റെ ഗുണഫലംലഭ്യമായിട്ടുമുണ്ട്. തുടര്‍ന്ന് ഒമാനിലും, കഴിഞ്ഞ വര്ഷം ദുബായിലും പ്രവാസികള്‍ക്കായി നീതി മേള സംഘടിപ്പിച്ചു.

യു എ ഇ പൊതുമാപ്പ് വേളയില്‍ പില്‍സ് ഒരുക്കിയ ഹെല്പ് ഡെസ്‌കിലൂടെ, നിരവധി പേര്‍ക്ക് ഗുണഫലം ലഭിക്കുകയും,സുമനസ്‌കരുടെ സഹായത്തോടെ ഇരുപതോളം പേരെ സൗജന്യ വിമാന ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കുകയും ചെയ്തു.പില്‍സിന്റെ ഈ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അനുമോദന പത്രം ലഭിക്കുകയും ചെയ്തു.മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇതേ മാതൃകയില്‍ നിയമ സഹായ പദ്ധതികള്‍ നടത്തും.

നിയമ പ്രശ്‌നങ്ങളില്‍ പെട്ടു മാനസികമായി തളര്‍ന്നു കഴിയുന്ന എല്ലാവരെയും നീതി മേളയില്‍ പങ്കെടുപ്പിക്കണമെന്നുപില്‍സ് ഭാരവാഹികളായ കെ കെ അഷ്റഫ്, അഡ്വ.മുഹമ്മദ് സാജിദ്, അഡ്വ നജ്മുദ്ധീന്‍, ബിജു പാപ്പച്ചന്‍, നിഷാജ് ,നാസര്‍ ഊരകം, മുത്തലീഫ്, അരുണ്‍ രാജ്, അക്ബര്‍ എന്നിവര്‍ യു എ യിലെ മുഴുവന്‍ സാംസ്‌കാരിക സംഘടനകളോടുംഅഭ്യര്‍ത്ഥിച്ചു.

Similar News