'സൗ സാല്‍ പെഹലെ' ഒക്ടോബര്‍ 25 നു ഫോക്ലോര്‍ തിയേറ്ററില്‍

Update: 2025-10-22 14:20 GMT

ദുബായ്: അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ നൂറാം ജന്മ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിഇവന്‍ ടൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഇരുപത്തഞ്ചിന് വൈകിട്ട് ഏഴ് മണിക്ക് ദുബായ്മംസാറിലെ സയാസി അക്കാദമി ഫോള്‍ക് ലോര്‍ തിയറ്ററില്‍ വെച്ച് 'സൗ സാല്‍ പെഹലെ'(നൂറു വര്‍ഷങ്ങള്‍ക്കു മുമ്പേ) എന്ന ശീര്‍ഷകത്തില്‍ സംഗീത സമര്‍പ്പണ പരിപാടി നടത്തുന്നു.

അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ജനനം മുതല്‍ മരണം വരെയുള്ള സംഗീത യാത്രയുടെഒരു ബയോ മ്യൂസിക് ഷോ ആയിരിക്കും ഇതെന്ന് ഷോ ഡയറക്ടര്‍ യാസിര്‍ ഹമീദ് അറിയിച്ചു.മുഹമ്മദ് റാഫി പാടി അവിസ്മരണീയമാക്കിയ പ്രശസ്ത ഗാനം കൂടിയാണ് 'സൗ സാല്‍ പെഹലെ'

ഛോട്ടാ റാഫി' എന്നറിയപ്പെടുന്ന യുവ ഗായകന്‍ ഡോ: സൗരവ് കിഷനും യുവ ഗായിക കല്യാണിവിനോദും നേതൃത്വം കൊടുക്കുന്ന ഗാനസന്ധ്യയില്‍ സാമൂഹ്യ സാംസ്‌കാരിക വ്യാവസായികമണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

യു എ ഇ യിലും ഇന്ത്യയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തോളം വൈവിധ്യങ്ങളായപരിപാടികള്‍ സംഘടിപ്പിക്കുന്ന ഇവന്‍ടൈഡ്‌സിന്റെ പതിനെട്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ പരിപാടിയും നടക്കുന്നത്

Similar News