'ബാക്ക് ടു സ്‌കൂള്‍' ക്യാംപെയിന്‍ വളര്‍ച്ച കൂട്ടി; പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി: യൂണിയന്‍ കോപ്
Union Coop നടപ്പിലാക്കിയ back-to-school പ്രചാരണം യു.എ.ഇയില്‍ കാര്യമായ വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചതായി യൂണിയന്‍ കോപ് അറിയിച്ചു. ഓഗസ്റ്റ് മാസം കാര്യമായ വില്‍പ്പനയുണ്ടായിട്ടുണ്ട്.
മൂന്ന് പ്രധാന ക്യാംപയിനുകളാണ് യൂണിയന്‍ കോപ് നടപ്പിലാക്കിയത്. സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, സ്‌കൂള്‍ ബാ?ഗുകള്‍, ഓഫീസ് സപ്ലൈസ്, ഭക്ഷണം, കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ നൂറു കണക്കിന് ഉല്‍പ്പന്നങ്ങളില്‍ 50% വരെ കിഴിവാണ് നല്‍കിയത്. ഉന്നത ?ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ നല്‍കാന്‍ ക്യാംപയനിലൂടെ നല്‍കാനായി. ഇതോടൊപ്പം യു.എ.ഇയില്‍ നിര്‍മ്മിച്ച, ചെറുകിട കമ്പനികളുടെ സ്വദേശി ഉല്‍പ്പന്നങ്ങളും ലഭ്യമാക്കി.
പ്രാദേശിക സമൂഹങ്ങളെ കേന്ദ്രീകരിച്ച് പല പദ്ധതികളും യൂണിയന്‍ കോപ് നടപ്പാക്കി. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ആരംഭത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടുന്നു.