പ്രായം മറന്നും സന്നദ്ധ സേവനം : മൊയ്ദു , ജലാല്‍ എന്നിവരെ ആദരിച്ചു
ദുബായ് : എഴുപതിലും തളരാത്ത ആവേശം. യു എ ഇ യിലെ സന്നദ്ധ സേവന രംഗത്ത്ഊര്‍ജ സ്വലതയോടെ ഇന്നും പ്രവര്‍ത്തിച്ചു വരുന്ന മൊയ്ദു കുട്ട്യാടി , ജലാല്‍ വലിയകത്ത്എന്നിവര്‍ പുതു തലമുറയ്ക്കും പ്രചോദനമാണ്.
ഏകദേശം അമ്പതു വര്ഷങ്ങള്ക്കു മുമ്പേ തങ്ങളുടെ കൗമാരകാലത്തു തന്നെ ജീവിതത്തിനുപച്ചപ്പ് തേടി ലോഞ്ചു വഴിയും ,കപ്പല്‍ മാര്‍ഗവുമെല്ലാം യാത്ര ചെയ്തു യു എ ഇ യില്‍ ചേക്കേറിയഇരുവരും പ്രവാസം തുടങ്ങിയത് മുതല്‍ ജീവ കാരുണ്യ-സേവന മേഖലകളില്‍ ബദ്ധശ്രദ്ധരായിരുന്നു.തുടര്‍ന്ന് ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പോലീസ്, എമിറേറ്റ്‌സ് റെഡ് ക്രസന്റ് , ദുബായ് കെയര്‍സ്,ദുബായ് കമ്മ്യുണിറ്റി അതോറിറ്റി, ദുബായ് ആംബുലന്‍സ്, ദുബായ് ക്ലബ് ഫോര്‍ ഡിറ്റര്‍മിനേഷന്‍,നാബാദ് അല്‍ ഇമാറാത് തുടങ്ങി എല്ലാ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കീഴില്‍
വര്‍ഷങ്ങളായി വോളണ്ടീയര്‍മാരായി സേവനം ചെയ്തു വരുന്നു. ഇതില്‍ എല്ലാ വകുപ്പുകളുടെയുംഎന്‍ ജി ഒ കളുടെയും പ്രശംസക്കും, അംഗീകാരത്തിനും തുടരെ രണ്ടു പേരും അര്‍ഹരായിട്ടുമുണ്ട്.സ്വദേശികളായ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇവര്‍ എന്നും ഹരവും, ആവേശവുമായിത്തീരാറുണ്ട്.ഇരുവരുടെയും സാമൂഹ്യ സേവന സന്നദ്ധത പരിഗണിച്ചു യു എ ഇ രണ്ടു പേര്‍ക്കും ഗോള്‍ഡന്‍വിസയും നല്‍കി ആദരിച്ചു.
കോഴിക്കോട് കുട്ട്യാടി സ്വദേശിയായ മൊയ്ദു ചെറിയ ബിസിനസ് സംരംഭങ്ങളുമായി ദുബായില്‍താമസിച്ചു വരുന്നു. തൃശൂര്‍ സ്വദേശിയായ ജലാല്‍ വര്ഷങ്ങളായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ജോലി ചെയ്തു വരുന്നു. ഒഴിവു സമയങ്ങള്‍ ഇരുവരും സന്നദ്ധ സേവനത്തിനു മാത്രമായി നീക്കിവെക്കുന്നു.ഇപ്പോള്‍ റമദാനിലും ലേബര്‍ കേമ്പുകളിലും മറ്റും ഇഫ്താര്‍, സുഹുര്‍ കിറ്റ് വിതരണത്തിനായി ക്ഷീണംവകവെക്കാതെ ഇരുവരും ഓടി നടക്കുന്നു.
വിവിധ സാംസ്‌കാരിക കൂട്ടായ്മകളിലും രണ്ടു പേരും സജീവമാണ്. ഇതിനൊക്കെയും തങ്ങളുടെ കുടുംബംപൂര്‍ണമായ സഹകരണം നല്‍കുന്നു എന്നതാണ് രണ്ടു പേര്‍ക്കും ഊര്‍ജം നല്‍കുന്നത്. കുടുംബവുംവോളണ്ടിയര്‍മാരായി ഇവരോടൊപ്പം കൂടാറുണ്ട്.മൊയ്ദു കുട്ട്യാടിയെയും, ജലാല്‍ വലിയകത്തിനെയും സന്നദ്ധ സേവകരുള്‍പ്പെടുന്ന സുഹൃദ് സംഘംഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ആദരിച്ചു.
അഡ്വ.മുഹമ്മദ് സാജിദ് ഇരുവര്‍ക്കും ഉപഹാരം നല്‍കി.സര്‍ഫറാസ് നവാസ്, അനില്‍, ജാബിര്‍, മനു മാത്യു, അനസ്, ഷെബിന്‍, മുനീര്‍, റാഹില, തന്‌സീഫാ, നഫീസ,സജിന സൈമണ്‍, എന്നിവര്‍ സംസാരിച്ചു.ബഷീര്‍ മേപ്പയൂര്‍ സ്വാഗതവും, അഹമ്മദ് പെരുമന നന്ദിയും പറഞ്ഞു.