2025 മൂന്നാംപാദത്തില്‍ 1.7 ബില്യണ്‍ ദിര്‍ഹം വരുമാനം നേടി യൂണിയന്‍ കോപ്
റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയന്‍ കോപ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യൂണിയന്‍ കോപ് 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തിലെ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയന്‍ കോപ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റീട്ടെയില്‍ വില്‍പ്പനന 1.384 ബില്യണ്‍ ദിര്‍ഹമാണ്. 6.72% ആണ് വളര്‍ച്ച. റിയല്‍ എസ്റ്റേറ്റ് 12.61% വളര്‍ന്നു. വരുമാനം 134 മില്യണ്‍ ദിര്‍ഹത്തില്‍ എത്തി. മറ്റു വരുമാനം 59 മില്യണ്‍ ദിര്‍ഹമാണ്. നികുതിക്ക് മുന്‍പുള്ള ലാഭം 251 മില്യണ്‍ ദിര്‍ഹം (6% വളര്‍ച്ച), നികുതിക്ക് ശേഷം 227 മില്യണ്‍ ദിര്‍ഹം (7% വളര്‍ച്ച).
ഉപയോക്താക്കള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനം തുടരുമെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ മുഹമ്മദ് അല്‍ ഹഷെമി പറഞ്ഞു. സ്ഥിരം ഉപയോക്താക്കളില്‍ 19% വളര്‍ച്ചയും പുതിയ ഉപയോക്താക്കളില്‍ 66% വളര്‍ച്ചയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വില്‍പ്പന 27% ആയി ഉയര്‍ന്നു.
2025-ല്‍ യൂണിയന്‍ കോപ് നാല് പുതിയ സ്റ്റോറുകള്‍ തുറന്നു, നാല് ഔട്ട് ലെറ്റുകള്‍ നവീകരിച്ചു. മാത്രമല്ല, 18 സ്റ്റോറുകളില്‍ സെല്‍ഫ് ചെക്കൗട്ട് ഏര്‍പ്പെടുത്തി. രണ്ട് സ്റ്റോറുകള്‍ സ്‌കാന്‍ ആന്‍ഡ് ?ഗോ സംവിധാനവും കൊണ്ടുവന്നു. തങ്ങളുടെ മേഖലയില്‍ ആദ്യമായി സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനവും കൊണ്ടുവന്നു.
തമയസ് ഡിജിറ്റല്‍ ലോയല്‍റ്റി പ്ലാറ്റ്‌ഫോം 2025-ന്റെ രണ്ടാം പാദത്തിലാണ് അവതരിപ്പിച്ചത്. നിലവില്‍ 87% ആക്റ്റീവ് ഉപയോക്താക്കളുണ്ട്. 2025-ന്റെ നാലാം പാദത്തില്‍ ?ഗ്രാബ് ആന്‍ഡ് ?ഗോ റെഡി മീല്‍സ് തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
സ്വദേശിവല്‍ക്കരണം 38% പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു. നേതൃനിരയിലും ജീവനക്കാരിലും 25% വനിതകളാണ്. 8,500 പരിശീലന മണിക്കൂറുകളും ട്രെയിനിങ് അക്കാദമി പൂര്‍ത്തിയാക്കി.