യു.എ.ഇ ദേശീയ ദിനം - 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്
യു.എ.ഇയുടെ 54-ാമത് ദേശീയ ദിനം പ്രമാണിച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെയാണ് പ്രത്യേക ഓഫറുകള്‍. 2631 ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ കിഴിവ് ലഭിക്കും.മത്സരാധിഷ്ഠിത വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ കഴിയും. യൂണിയന്‍ കോപ് സി.ഇ.ഒ മുഹമ്മദ് അല്‍ ഹഷെമി ദേശീയ ദിനത്തിന്റെ ആശംസകള്‍ അറിയിച്ചു.
ദേശീയ ദിനത്തില്‍ ഷോപ്പിങ് ചെലവുകള്‍ കുറയ്ക്കാന്‍ യൂണിയന്‍ കോപ് എല്ലാ വര്‍ഷവും ഓഫറുകള്‍ നല്‍കുന്നുണ്ടെന്ന് അല്‍ ഹഷെമി ഓര്‍മ്മിപ്പിച്ചു. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നുമുണ്ട്. ഇതില്‍ അണ്‍ലിമിറ്റഡ് ഫ്രീ ഡെലിവറി സബ്‌സ്‌ക്രിപ്ഷനും സ്‌കാന്‍ ആന്‍ഡ് ഗോ സര്‍വ്വീസുമുണ്ട്. വരി നില്‍ക്കാതെ നേരിട്ട് ഷോപ്പിങ് തുക നല്‍കാനുള്ള സേവനമാണ് സ്‌കാന്‍ ആന്‍ഡ് ഗോ.തമയസ് ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ച് ഓണ്‍ലൈനായും ഷോപ്പ് ചെയ്യാം.