അഡ്വ.മുഹമ്മദ് സാജിദിന് സന്നദ്ധ സേവനത്തിനുള്ള യു എ ഇഗോള്‍ഡന്‍ വിസ

Update: 2024-11-27 12:44 GMT

ദുബായ്: അഡ്വ.മുഹമ്മദ് സാജിദിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കു യു.എ.ഇ ഗവണ്മെന്റ് നല്‍കുന്നഗോള്‍ഡന്‍ വിസ ലഭിച്ചു. സാമൂഹ്യ സന്നദ്ധ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.2008 ല്‍ യു എ ഇ യില്‍ ഔദ്യോഗികാവശ്യാര്‍ഥം എത്തിയത് മുതല്‍, എമിറേറ്റ്‌സ് റെഡ് ക്രെസന്റ്,ദുബായ് കേയെര്‍സ് , ദുബൈ കമ്മ്യുണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് പോലീസ്,ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, നാബാദ് അല്‍ ഇമാറാത്തുടങ്ങിയവയുമായി ബന്ധപ്പെട്ട് യു എ ഇ സര്‍ക്കാര്‍ സംഘടിപ്പിച്ചു വന്നിരുന്ന സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടിരുന്നു.

ദുബായ് എക്‌സ്‌പോ, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് , പാരാലിമ്പിക്സ്തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളിലും വോളണ്ടീയരായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുംനിയമ സഹായ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അഡ്വ.മുഹമ്മദ് സാജിദ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസക്ക് അര്‍ഹനായത്.

എറണാകുളം കേന്ദ്രീകരിച്ചു നിയമ സേവനം നല്‍കി വരുന്ന പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി(പില്‍സ്) സംഘടിപ്പിച്ച നീതിമേളയുടെ ചെയര്‍മാനും, യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പുമായിബന്ധപ്പെട്ടു ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌കിലെ അംഗവുമാണ്.ദുബായ് കെ.എം.സി.സി ലീഗല്‍ സെല്‍ കണ്‍വീനറുമാണ്, യു എ ഇ യില്‍ നടക്കുന്ന നിരവധി അന്താരാഷ്ട്രസെമിനാറുകളിലും സംബന്ധിച്ചിട്ടുണ്ട്.

മലബാര്‍ പ്രവാസി(യുഎഇ) കൂട്ടായ്മയുടെ ജന:സിക്രട്ടറിയും, ദുബായ് കെ.എം.സി.സി ലീഗല്‍ സെല്‍ കണ്‍വീനറും,കുഞ്ഞാലി മരക്കാര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്‍ സിക്രട്ടറിയും, ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിസ്ഥാപിക്കപ്പെട്ട നെസ്റ്റ് ഇന്റര്‍നാഷനല്‍ അക്കാദമി ആന്‍ഡ് റിസര്‍ച് സെന്റര്‍ (നിയാര്‍ക്) യു.എ.ഇ ഘടകം,ഇഖ്വ എന്നിവയുടെ പ്രസിഡണ്ടുമായ മുഹമ്മദ് സാജിദ് വിവിധ പ്രാദേശിക സാംസ്‌കാരിക സന്നദ്ധകൂട്ടായ്മകളുടെയും ഭാരവാഹിയാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇന്ത്യ ഗവണ്‍മെന്റ് രൂപീകരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി(സി.ഡബ്‌ള്യു.സി) യുടെ കോഴിക്കോട് ജില്ലാ പ്രഥമ ചെയര്‍മാനും, മുഖ്യമന്ത്രി അധ്യക്ഷനായ കേരളസംസ്ഥാന ശിശു ക്ഷേമ സമിതി അംഗവുമായും, മുന്‍ അസി.പബ്ലിക് പ്രോസിക്യുട്ടറുമായും പ്രവര്‍ത്തിച്ചഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ മുഹമ്മദ് സാജിദ് കേന്ദ്ര സര്‍ക്കാരിന്റെ യുവജന ക്ഷേമ വകുപ്പ്നല്‍കുന്ന നെഹ്റു യുവ കേന്ദ്ര യൂത്ത് അവാര്‍ഡും നേടിയിട്ടുണ്ട്. ഇടക്കാലത്തു നാട്ടില്‍ മാധ്യമ രംഗത്തുംപ്രവര്‍ത്തിച്ചു. ഹബീബ അലിയാസ് ആബിദയാണ് ഭാര്യ. ഷാഹിജാസ് മുഹമ്മദ്,ഫാത്തിമ ഹിബ, ആമിന സജഎന്നിവര്‍ മക്കളാണ്.

Similar News