നിയമത്തുള്ള കോട്ടക്കലിനു സ്വീകരണം നല്‍കി.

Update: 2024-12-10 13:29 GMT
നിയമത്തുള്ള കോട്ടക്കലിനു സ്വീകരണം നല്‍കി.
  • whatsapp icon

ദുബായ് : വ്യവസായിയും സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകനുമായ നിയമത്തുള്ള

കോട്ടക്കലിന് (ഖത്തര്‍) എമിരേറ്റ്‌സ് കോട്ടക്കല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

(ഇഖ്വ) പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

യു എ ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സദസ്സില്‍ ഇഖ്വപ്രവര്‍ത്തകര്‍ നിയമത്തുള്ളയെ പൊന്നാട അണിയിച്ചു.ദുബായ് അല്‍ തവാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ്അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സി പി, ഫസല്‍ പി, സിറാജ് സി പി, റിയാസ് സി കെ,ശമീല്‍ പി സി, ശിറാസ് പി ടി, സമദ് വി എം, തുടങ്ങിയവര്‍ സംസാരിച്ചു. നിയമത്തുള്ളമറുപടി പ്രസംഗം നടത്തി.സിക്രട്ടറി എം കെ നവാസ് സ്വാഗതവും, സകരിയ.സി നന്ദിയും പറഞ്ഞു.

Tags:    

Similar News