വെളുപ്പിന് ഹീറ്ററിന് തീപിടിച്ച് ദുരന്തം; വീട് മുഴുവൻ അഗ്നിക്കിരയായി; വെറും എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം; ആറുപേര്‍ക്ക് പരിക്ക്

Update: 2025-01-07 15:01 GMT

റിയാദ്: ഹീറ്ററില്‍ നിന്നും തീ ആളിപടർന്ന് ഒരു കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു. സൗദി അറേബ്യയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ സംഭവം ഉണ്ടായത്. യെമന്‍ സ്വദേശികളാണ് അതിദാരുണമായി മരിച്ചത്.

മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.

തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയിരുന്നു. പക്ഷെ നാലുപേരെ രക്ഷപ്പെടുത്താനായില്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

റമദാനില്‍ വിവാഹിതയാകാനൊരുങ്ങിയ 18കാരിയും തീപിടത്തത്തില്‍ മരിച്ചു. ഉറ്റവരുടെ വിയോഗത്തിൽ കുടുംബം മുഴുവൻ അതീവ ദുഃഖത്തിലാണ്. പരിക്കേറ്റവര്‍ ഇപ്പോൾ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുകയാണ്. 

Tags:    

Similar News