ജോലി കഴിഞ്ഞ് വീട്ടിൽ വന്നതും നെഞ്ച് വേദന; ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായിൽ മരിച്ചു; വേദനയോടെ ഉറ്റവർ

Update: 2025-11-11 05:46 GMT

ദുബായ്: സ്വിറ്റ്സർലൻഡിലേക്ക് പോകാനൊരുങ്ങുന്നതിനിടെ, ദുബായിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. അടൂർ സ്വദേശിയായ സാജു അലക്സ് ആണ് മരിച്ചത്. ദുബായിലെ ഐക്കിയയിൽ സീനിയർ ജീവനക്കാരനായിരുന്നു അദ്ദേഹം.

നവംബർ എട്ടിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സാജുവിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. കമ്പനി ആവശ്യങ്ങൾക്കായി നവംബർ പത്താം തീയതി ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് ദാരുണമായ സംഭവം.

Tags:    

Similar News