യുഎഇ യെ ആശങ്കയിലാഴ്ത്തി വീണ്ടും അലർട്ട്; ആകാശത്ത് ഇറാനിൽ നിന്നുള്ള മിസൈൽ; ജനങ്ങൾ പേടിക്കരുത്..എല്ലാ പ്രതിരോധിക്കുകയാണെന്നും അധികൃതരുടെ മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ വീണ്ടും സുരക്ഷാ അലർട്ട് പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് മന്ത്രാലയം ഈ സുരക്ഷാ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയത്.
നിലവിൽ യുഎഇ വ്യോമ പ്രതിരോധ സേന ശത്രുക്കളുടെ നീക്കങ്ങളെ സജീവമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് ശത്രു രാജ്യങ്ങളിൽ നിന്ന് എത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും യുഎഇയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഭീതി പടർത്തുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രതിരോധ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.