കാറുമായി പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; വേഗത കുറച്ച് ഓടിക്കാൻ ശ്രമിക്കുക; കനത്ത മൂടൽമഞ്ഞിൽ പൊറുതിമുട്ടി യുഎഇ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-11-21 07:16 GMT
ദുബായ്: ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കാഴ്ചാപരിധി 1,000 മീറ്ററിൽ താഴെയായി. ഇതോടെ, അബുദാബിയിലെയും ദുബൈയിലെയും പ്രധാന റോഡുകളിൽ വേഗപരിധി 80 കിലോമീറ്റർ/മണിക്കൂറായി കുറച്ചു.
അതിരാവിലെ യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കാനും ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിക്കാനും സുരക്ഷിത അകലം പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. ഷാർജയിലെ അൽ ദൈദിൽ 13.3°C ആയിരുന്നു ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.