ഇനി സ്മാർട്ട് വാച്ചുകളുമായി..കുട്ടികൾ സ്‌കൂൾ പരിസരത്ത് കയറിയാൽ പണി ഉറപ്പ്; യുഎഇ യിലെ വിദ്യാലയങ്ങളിൽ മെറ്റൽ ഡിറ്റക്റ്റർ സ്ഥാപിക്കാനൊരുങ്ങി അധികൃതർ

Update: 2025-09-26 12:58 GMT

ദുബായ്: യുഎഇ യിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും കൊണ്ടുവരുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി. ഇവ കണ്ടെത്താനായി സ്കൂളുകളിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. വിലക്ക് മറികടന്ന് വിദ്യാർഥികൾ ശരീരത്തിൽ ഒളിപ്പിച്ച് മൊബൈൽ ഫോണുകൾ സ്കൂളുകളിൽ കൊണ്ടുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

പുതിയ നിബന്ധന അനുസരിച്ച്, ആദ്യമായി പിടിക്കപ്പെടുന്ന വിദ്യാർഥിയുടെ ഫോൺ ഒരു മാസത്തേക്ക് കണ്ടുകെട്ടും. തെറ്റ് വീണ്ടും ആവർത്തിച്ചാൽ അധ്യയന വർഷം അവസാനിക്കുന്നതുവരെ ഫോൺ തിരികെ നൽകില്ല. അധ്യാപകരുടെയോ സഹപാഠികളുടെയോ അനുമതിയില്ലാത്ത ചിത്രങ്ങളോ വിഡിയോകളോ ഫോണിലോ സ്മാർട്ട് വാച്ചിലോ കണ്ടെത്തിയാൽ ബാലാവകാശ സംരക്ഷണ വിഭാഗത്തിന് വിവരം കൈമാറുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നേരത്തെ തന്നെ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

Tags:    

Similar News