വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റ ഫാമിലി ഓണാഘോഷം
By : സ്വന്തം ലേഖകൻ
Update: 2024-09-24 12:04 GMT
വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്രിക്കറ്റ്ക്ലബിന്റ ഫാമിലി ഓണാഘോഷം അവിസ്മരണിയമായി.
മാഞ്ചസ്റ്റര്‍ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്റ ഈ വര്‍ഷത്തെ ഫാമിലി ഓണാഘോഷം 22 - ാം തിയതി ഞായറാഴ്ച നടന്നു. ഓണാഘോഷത്തിന് ആവേശമായി മാവേലിമന്നനും അത്തപ്പൂക്കളും.
ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നടന്ന മനോഹരമായ തിരുവാതിരകളിയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും ഏവരുടെയും മനസില്‍ ബല്യകാലത്തിന്റെ ഗൃഹാദുര ഓര്‍മ്മകള്‍ സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസാധ്യ എല്ലാവരുടെയും വയറും മനസും നിറയ്ക്കുന്നതായിരുന്നു