ഓസ്ലോയില്‍ നന്മ ഓണാഘോഷങ്ങള്‍ അവിസ്മരണീയമായി

Update: 2024-09-23 11:52 GMT

നോര്‍വേ മലയാളി അസോസിയേഷന്‍ (നന്മ ) യുടെ 2024 ലെ ഓണാഘോഷങ്ങള്‍സെപ്റ്റംബര്‍ 21 ന് ഓസ്ലോയില്‍ പ്രൗഢഗംഭീരമായി നടന്നു. നോര്‍വേയിലെഇന്ത്യന്‍ സ്ഥാനപതി അക്വിനോ വിമല്‍ മുഖ്യാതിഥി ആയിരുന്നു.മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത ആഘോഷം നോര്‍വേയില്‍ ഇന്നുവരെനടന്നിട്ടുള്ള മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറി.വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയോടെആരംഭിച്ച പരിപാടികള്‍ പ്രസിഡണ്ട് സിനി ചാക്കോ , സെക്രട്ടറി അജിത്രാജശേഖരന്‍ പിള്ള , വൈസ് പ്രസിഡണ്ട് അബ്ദുല്ല കൊക്കോട്ടില്‍ , ട്രെഷറര്‍ലക്ഷ്മി എസ് നായര്‍ , ഐടി കോ-ഓര്‍ഡിനേറ്റര്‍ ലിനേഷ് രാഘവന്‍ എന്നിവര്‍വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അജിത് രാജശേഖരന്‍ പിള്ളസ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് സിനി ചാക്കോ ഓണാശംസകള്‍ നേര്‍ന്നു.മുഖ്യാതിഥി ആയ നോര്‍വേയിലെ ഇന്ത്യന്‍ സ്ഥാനപതി അക്വിനോ വിമല്‍നാന്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. നന്മ മലയാളം മിഷനിലെകുട്ടികള്‍ക്കുള്ള ലൈബ്രറി അദ്ദേഹം ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍,ഓണക്കളികള്‍, വടംവലി , സ്‌കിറ്റുകള്‍ എന്നിവ അരങ്ങേറി. സ്റ്റാലിന്‍ ബാബുവുംസംഘവും നടത്തിയ ഗാനമേള പ്രധാന ആകര്ഷണമായിരുന്നു.



 


Tags:    

Similar News