ഇടിച്ചാൽ 'പപ്പടം' പോലെ ആകുമെന്ന് പ്രതീക്ഷച്ചവർ വരെ ഞെട്ടി; ഇത്..മുതല് വേറെയാ മോനെ..; ജനപ്രിയ മോഡലായ 'ടാറ്റ' പഞ്ചിന് മികച്ച വിൽപ്പന; കണക്കുകൾ പുറത്ത്
ടാറ്റ പഞ്ച് 2025-ൽ ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന നേട്ടം കൈവരിച്ചു. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസത്തിനുള്ളിൽ ഏകദേശം 1.4 ലക്ഷം യൂണിറ്റുകളാണ് (138,769 യൂണിറ്റുകൾ) വിറ്റഴിച്ചത്. മാർച്ചിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്, 17,714 യൂണിറ്റുകൾ.
സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ, ഇന്ത്യ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചതാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം. 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോളിന് പുറമെ സിഎൻജി, ഇലക്ട്രിക് പതിപ്പുകളിലും പഞ്ച് ലഭ്യമാണ്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ എസി വെന്റുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങൾക്ക് ശേഷം ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.50 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ്.