ഡയറ്റില്‍ ബദാം പാല്‍ ഉള്‍പ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ ഏറെ; അറിയാം..

Update: 2025-09-29 17:34 GMT

വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച സ്രോതസ്സായ ബദാം പാൽ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ബദാം പാൽ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിനും ബദാം പാൽ വളരെ പ്രയോജനകരമാണ്. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും ഇത് സഹായിക്കും. പ്രമേഹ രോഗികൾക്കും ധൈര്യമായി ബദാം പാൽ കുടിക്കാവുന്നതാണ്. ഇതിലെ കുറഞ്ഞ ഗ്ലൈസമിക് ഇൻഡെക്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ബദാം പാൽ ഫലപ്രദമാണ്. നാരുകൾ അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ബദാം പാലിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഇതിലുണ്ട്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ബദാം പാൽ ഉത്തമമാണ്. ഒരു കപ്പ് ബദാം പാലിൽ ഏകദേശം 39 കലോറി മാത്രമേയുള്ളൂ, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. 

Tags:    

Similar News